കൊച്ചി : പങ്കാളിയെ കുത്തിപ്പരിക്കേൽപ്പിച്ച് ട്രാൻസ്ജെൻഡർ യുവതി. കൊച്ചിയിലാണ് സംഭവം. ആക്രികച്ചവടക്കാരനായ മുരുകേശനാണ് കുത്തേറ്റത്. സംഭവത്തിൽ ചെന്നൈ സ്വദേശി രേഷ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.
സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കുറച്ച് നാളായി ഇരുവരും ഒരുമിച്ച് ജീവിക്കുകയായിരുന്നു. എന്നാൽ മുരുകേശന്റെ ഭാര്യ കൊച്ചിയിലെത്തി ഇവരുടെ ബന്ധത്തെ ചോദ്യം ചെയ്തു. ഇതോടെ ആശുപത്രിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ച് ഇവർ തർക്കത്തിലേർപ്പെട്ടു. ഇതിനിടെയാണ് രേഷ്മ കത്തിയെടുത്ത് മുരുകേശനെ കുത്തിപ്പരിക്കേൽപ്പിച്ചത്.
പരിക്കേറ്റ മുരുകേശൻ ആശുപത്രിയിൽ ചികിത്സയിലാണ്. രേഷ്മ നോർത്ത് പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
















Comments