കീവ് : റോക്കറ്റാക്രമണത്തിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനെ തുടർന്ന് ഇരുട്ടിൽ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ. യുക്രെയ്ൻ തലസ്ഥാനമായ കീവിലാണ് സംഭവം. കീവിലെ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചാണ് ശസ്ത്രക്രിയ നടന്നത്.
യുക്രെയ്‌ന് നേരെ റഷ്യ റോക്കറ്റ് ആക്രമണം നടത്തുന്നതിനിടെ കീവിലെ ആശുപത്രിയിൽ ഹൃദ്രോഗം ബാധിച്ചെത്തിയ കുട്ടിയുടെ ശസ്ത്രക്രിയ നടക്കുകയായിരുന്നു. ഇതിനിടെ ആശുപത്രിയിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. ഇതോടെ ഹെഡ് ലാമ്പും ചെറിയ ടോർച്ചും തെളിച്ചാണ് ശസ്ത്രക്രിയ നടത്തിയത്.
Today, during the missile attack by the russians on Ukraine, electricity was cut off at the Heart Institute in Kyiv. At this time, surgeons were performing emergency heart surgery on the child. pic.twitter.com/GqhxpXpYVC
— Iryna Voichuk (@IrynaVoichuk) November 23, 2022
ഈ ദുരവസ്ഥ വിശദീകരിച്ചുകൊണ്ടുള്ള ഡോക്ടറുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഇന്ന് തങ്ങൾ ഹൃദയ ശസ്ത്രക്രിയ നടത്തുന്നത് ഇങ്ങനെയാണെന്ന് ഡോക്ടർ പറഞ്ഞു. ഹൃദയത്തിന്റെ രണ്ട് വാൽവുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള കാർഡിയോപൾമണറി ബൈപാസ് ഓപ്പറേഷനാണ് നടന്നത്. ശസ്ത്രക്രിയയ്‌ക്കിടെ ഓപ്പറേഷൻ റൂം പൂർണമായും ഇരുട്ടിലായി, എന്താണ് സംഭവിച്ചത് എന്ന് പോലും മനസിലായില്ല എന്ന് ഡോക്ടർ പറഞ്ഞു. ഇതെല്ലാം കണ്ട് സന്തോഷിക്കൂ എന്നും റഷ്യക്കാരോട് ഡോക്ടർ പറയുന്നുണ്ട്.
വീഡിയോ പ്രചരിച്ചതോടെ പ്രതികരണവുമായി നിരവധി പേർ എത്തിയിട്ടുണ്ട്. ഡോക്ടർമാരുടെ കഴിവിനെ പ്രശംസിച്ചാണ് കമന്റുകൾ. റഷ്യയുടെ മനുഷ്യത്വരഹിതമായ നടപടികൾക്കെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.
Comments