തിരുവനന്തപുരം : വിഴിഞ്ഞത്ത് നിർമ്മാണ പ്രവൃത്തികൾ പുനരാംഭിക്കുന്നതിനെതിരെ നടന്ന പ്രതിഷേധത്തിൽ കയ്യാങ്കളി. തുറമുഖത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലാണ് കയ്യേറ്റമുണ്ടായത്. കമ്പികളും കല്ലുകളും പ്രതിഷേധക്കാർ വലിച്ചെറിഞ്ഞു.മുല്ലൂർ വനിതാ വാർഡ് മെമ്പർക്ക് കല്ലേറിൽ പരിക്കേറ്റു. അതേസമയം പ്രതിഷേധം ശക്തമായതോടെ ലോഡുമായി എത്തിയ ലോറികൾ പോലീസ് തിരികെ അയച്ചു.
ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് തുറമുഖം പുനർനിർമ്മിക്കാൻ ആവശ്യമായ നിർമ്മാണ സാമഗ്രികൾ വിഴിഞ്ഞത്തേക്ക് എത്തിച്ചത്.എന്നാൽ സമരനുകൂലികൾ ലോറികൾ തടയുകയും പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
തുറമുഖം പുനരാരംഭിക്കണം എന്നാവശ്യമായി സമരം ചെയ്യുന്ന ആളുകളെ ലത്തീൻ സഭയുടെ നേതൃത്വത്തിലുളള തുറമുഖ വിരുദ്ധ സമരക്കാർ വളഞ്ഞിട്ട് തല്ലി.തല തല്ലിപ്പൊട്ടിച്ചു.കല്ലുകളും കമ്പികഷ്ണങ്ങളും ഉപയോഗിച്ചുകൊണ്ട് തുറമുഖത്തെ അനുകൂലിക്കുന്ന വീടുകളിൽ കയറി ആക്രമം നടത്തി.
പ്രദേശത്ത് മതിയായ പോലീസ് വിന്യസിച്ചിരുന്നില്ല.വനിതാ പോലീസിനെയും പ്രദേശത്ത് ഏർപ്പെടുത്തിയിരുന്നില്ല.സ്ത്രീകളാണ് ഏറ്റവും കൂടുതലായി പ്രക്ഷോഭത്തിന് എത്തിയത്. തുറമുഖത്തിന് അകത്തേക്ക് ലോറികളെ പ്രവേശിപ്പിക്കാൻ കഴിയില്ല എന്ന ഉറച്ച നിലപാട് സമരസമിതി എടുക്കുകയായിരുന്നു.കേന്ദ്രസേനയെ സഹായത്തിനായി വിളിക്കണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശം സർക്കാർ പാലിക്കാതെയാണ് സമരത്തെ അക്രമ അവസ്ഥയിലേക്ക് എത്തിക്കുന്നത്
Comments