ദോഹ: ആദ്യ കളിയിൽ സ്‌പെയിനിനോട് ഏറ്റ വമ്പൻ പരാജയത്തിൽ നിന്ന് കരകയറി കോസ്റ്ററിക്ക. ഗ്രൂപ്പ് ഇ യിൽ ജപ്പാനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കോസ്റ്ററിക്ക ജയിച്ചത്. കഴിഞ്ഞ കളിയിൽ സ്‌പെയിനിനോട് 7-0ന് ആണ് കോസ്റ്ററിക്ക പരാജയം ഏറ്റുവാങ്ങിയത്.
ജപ്പാനെതിരെയുളള ജയം രണ്ടാം റൗണ്ടിലേക്കുളള കോസ്റ്ററിക്കയുടെ സാധ്യത സജീവമാക്കി. കഴിഞ്ഞ കളിയിൽ നാല് തവണ ജേതാക്കളായ ജർമ്മനിയെ 2-1ന് അട്ടിമറിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ജപ്പാൻ രണ്ടാം മത്സരത്തിനിറങ്ങിയത്. കളിയുടെ 81ാം മിനിറ്റിൽ കീഷർ ഫുളളർ ആണ് കോസ്റ്ററിക്കയുടെ വിജയ ഗോൾ നേടിയത്.
ആദ്യ പരാജയത്തിന്റെ ക്ഷീണം മറന്ന് കളിച്ച കോസ്റ്ററിക്ക എതിരാളികൾക്ക് മേൽ തുടക്കം മുതൽ മേധാവിത്വം നിലനിർത്തി. ജയിച്ചിരുന്നെങ്കിൽ ജപ്പാന് രണ്ടാം റൗണ്ട് ഏകദേശം ഉറപ്പിക്കാമായിരുന്നു. പരാജയത്തോടെ സ്‌പെയിനുമായുളള അവസാന മത്സരത്തിന് ശേഷമേ ജപ്പാന്റെ ഭാവി നിർണയിക്കൂ.
















Comments