ന്യൂഡൽഹി: ബിഎംഡബ്ല്യൂ കാർ ഇടിച്ച് സൈക്കിൾ യാത്രികൻ കൊല്ലപ്പെട്ടു. വാസന്ത് കുഞ്ച് മേഖലയിലുള്ള ഡൽഹി-ഗുരുഗ്രാം എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. സംഭവം നടന്നതിന് പിന്നാലെ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ സൈക്കിൾ യാത്രികനെ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയും 50-കാരനുമായ സുവേന്ദ്ര ചാറ്റർജിയാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. നിയന്ത്രണം വിട്ട ബിഎംഡബ്ല്യൂ കാർ റോഡരികിലുണ്ടായിരുന്ന സൈക്കിൾ യാത്രികനെ ഇടിക്കുകയായിരുന്നു. സ്പോർട്ട് സൈക്കിളിലായിരുന്നു അദ്ദേഹം സഞ്ചരിച്ചിരുന്നത്. തുടർന്ന് മഹിപാൽപൂർ ഫ്ളൈ ഓവറിൽ എത്തിയപ്പോൾ കാറിടിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments