ടോക്കിയോ: നിരന്തരം പ്രകോപനവുമായി നീങ്ങുന്ന ചൈനയ്‌ക്കെതിരെ ജനകീയ പ്രതിരോധം ശക്തമാക്കാനൊരുങ്ങി ജപ്പാൻ. ബീജിംഗിനെതിരെ പ്രതിരോധ രംഗത്തെ ശക്തമായ നീക്കത്തിന് വേണ്ടത്ര ജനകീയ പിന്തുണ നേടാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി ഫൂമിയോ കിഷിദ.
പ്രാദേശികമായി തനിക്ക് ജനകീയ പിന്തുണ ശക്തമല്ലെന്നതാണ് കിഷിദ നേരിടുന്ന വെല്ലുവിളി. ഇതിനെ മറികടക്കാൻ ജനങ്ങൾക്കിടയിൽ രാജ്യസുരക്ഷാ പ്രചാരണം ശക്തമാക്കാനൊരുങ്ങുകയാണ് ജപ്പാൻ പ്രധാനമന്ത്രി കിഷിദ.
ഈ മാസം 17ന് ജപ്പാൻ-ചൈന വാണിജ്യ ചർച്ചകൾ നടന്നിരുന്നു. പരമ്പരാഗത നയതന്ത്രബന്ധം തുടരുമ്പോഴും പ്രതിരോധ രംഗത്ത് ജപ്പാനെ ചൈന ശത്രുവായി കാണുകയാണ്. ചൈനയുടെ നടപടികൾക്കെതിരെ ടോക്കിയോ ഭരണകൂടം കനത്ത ജാഗ്രതയിലാണ്.
ജപ്പാൻ ക്വാഡ് സഖ്യത്തിന്റെ ഭാഗമായതിന് ശേഷം സെൻകാകൂ ദ്വീപിനെ വളഞ്ഞു പിടി ക്കുന്ന ചൈനീസ് തന്ത്രം ശക്തമാണ്. തായ്വാന് ജപ്പാൻ പിന്തുണ പ്രഖ്യാപിച്ചത് ചൈനയെ പ്രകോപിപ്പിച്ചിരുന്നു. നിലവിൽ അമേരിക്കയുടെ നാവിക പടയാണ് ജപ്പാന് പ്രതിരോധ സഹായം നൽകുന്നത്. ഓസ്‌ട്രേലിയയുമായും ഫ്രാൻസുമായും ജപ്പാൻ പ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കിയാണ് പുതിയ നയതന്ത്രനീക്കം.
















Comments