വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രത്തെ 53-ാമത് ഗോവൻ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ വച്ച് അധിക്ഷേപിച്ച ഇസ്രായേൽ സംവിധായകൻ നാദവ് ലാപിഡിനെതിരെ നിർമ്മാതാവ് അഭിഷേക് അഗർവാൾ. ട്വിറ്ററിലൂടെയാണ് നാദവ് ലാപിഡിന് അഭിഷേക് ശക്തമായ മറുപടി നൽകിയിരിക്കുന്നത്. ‘ഞങ്ങൾക്ക് നിങ്ങളുടെ വിലയിരുത്തൽ ആവശ്യമില്ല. ഈ കൂട്ടക്കൊലയിലൂടെ കടന്നുപോയ ആയിരക്കണക്കിന് ആളുകൾ ഞങ്ങൾക്കൊപ്പം ഉണ്ട്. അവരുടെ വേദനയും കഷ്ടപ്പാടുകളും ഞാൻ വ്യക്തിപരമായി കണ്ടിട്ടുണ്ട്’ എന്നാണ് അഭിഷേക് അഗർവാൾ ട്വിറ്ററിൽ കുറിച്ചത്.
We do not need your validation #NadavLapid we have thousands of people who have gone through this holocaust and I have met many personally seen their pain & suffering. #TheKashmirFiles #KashmirFilesISTruth. @AnupamPKher @vivekagnihotri pic.twitter.com/IiDdQP3dTF
— Abhishek Agarwal 🇮🇳 (@AbhishekOfficl) November 29, 2022
കശ്മീർ ഫയൽസിനെ അശ്ലീലമെന്ന് വിളിച്ചതിൽ നാദവ് ലാപിഡിനെ വിമർശിച്ച് ഇസ്രായേൽ നയതന്ത്രജ്ഞനും രംഗത്തു വന്നു. ചരിത്ര സംഭവങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുന്നതിന് മുമ്പ് സംസാരിക്കുന്നത് വിവേകശൂന്യവും ധാർഷ്ട്യവുമാണെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നയോർ ഗിലോൺ പറഞ്ഞു. ദി കശ്മീർ ഫയൽസിലൂടെ പ്രേക്ഷകർക്ക് കാണിച്ചു തരുന്നത് ഇന്ത്യയിലെ ഒരു ‘തുറന്ന മുറിവ്’ ആണ്. ഈ സംഭവങ്ങൾ നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്ത പലരും ഇപ്പോഴും നമുക്ക് ചുറ്റുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നാദവ് ലാപിഡിനെതിരെ സുപ്രീംകോടതി അഭിഭാഷകൻ വിനീത് ജിൻഡാൽ പരാതിയും നൽകി. നിയമ നടപടി ആവശ്യപ്പെട്ട് ഗോവ പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്. കശ്മീരി ഫയൽസ് പ്രൊപ്പഗണ്ടയുടെ ഭാഗമാണെന്നും, മോശം സിനിമയാണെന്നും പരാമർശിച്ചത് വഴി കശ്മീരിലെ ഹിന്ദുക്കളുടെ ത്യാഗത്തെ നാദവ് ലാപിഡ് അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
















Comments