പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.മലപ്പുറം ചെമ്മാട് സ്വദേശി ജലീലിനെയാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.പതിമൂന്നാം പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചതാണ് ഇയാൾ.ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 41 ആയി.
കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പോപ്പുലർ ഫ്രണ്ട് ഭീകരനെ പോലീസ് പിടികൂടിയിരുന്നു. പാലക്കാട് ശംഖുവാരത്തോട് സ്വദേശി കാജാ ഹുസൈൻ എന്ന റോബർട്ട് കാജയാണ് പിടിയിലായത്.
കൊലപാതകവുമായി ബന്ധപ്പെട്ട്പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫിനെ പോലീസ് ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു.കേസിൽ കൂടുതൽ ചോദ്യം ചെയ്യുന്നതിനായാണ് അന്വേഷണസംഘം പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്. ഗൂഢാലോചനയിൽ ഉൾപ്പെടെ പങ്കെടുത്ത റൗഫ് കേസിൽ 41 ാം പ്രതിയാണ്.
Comments