ബംഗളൂരു: കർണാടകയിൽ പശുവിനെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കുടക് ജില്ലയിലായിരുന്നു സംഭവം. സുന്ദിക്കോപ്പ സ്വദേശി അബൂബക്കർ സിദ്ദിഖ് ആണ് അറസ്റ്റിലായത്.
ഇന്നലെയായിരുന്നു സംഭവം. പ്രദേശവാസിയായ ദേവയ്യയുടെ പശുവിനെയാണ് ഇയാൾ പീഡിപ്പിച്ചത്. പ്രദേശത്ത് മേയാനായി കെട്ടിയിട്ട ശേഷം സാധനങ്ങൾ വാങ്ങാനായി പോയതായിരുന്നു ദേവയ്യ. ഇതിനിടെയാണ് അബൂബക്കർ സിദ്ദിഖ് സ്ഥലത്ത് എത്തിയത്. ഇരുചക്ര വാഹനത്തിൽ എത്തിയ ഇയാൾ വാഹനം വഴിയരികിൽവച്ച ശേഷം പശുവിനെ ആരും കാണാത്ത സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
സാധനങ്ങളുമായി മടങ്ങിയെത്തിയ ദേവയ്യ പശുവിനെകെട്ടിയിട്ട സ്ഥലത്ത് വാഹനമാണ് കണ്ടത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അബൂബക്കർ സിദ്ദിഖ് പശുവിനെ പീഡനത്തിന് ഇരയാക്കുന്നതായി കണ്ടത്. തുടർന്ന് കയ്യോടെ പിടികൂടുകയായിരുന്നു. ദേവയ്യയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി. ഇവരിലൊരാളാണ് വിവരം പോലീസിൽ അറിയിച്ചത്. പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് പ്രകാരമാണ് കേസ്. കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Comments