അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ പഴയ വീഡിയോ പങ്കുവച്ച് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബാൽ താക്കറെ പ്രശംസിക്കുന്ന വീഡിയോയാണിത്. ട്വിറ്ററിലാണ് താരം വീഡിയോ പങ്കുവച്ചത്.
”എനിക്ക് ഒരു കാര്യമേ പറയാനുള്ളു നരേന്ദ്ര മോദി ഇല്ലെങ്കിൽ, ഗുജറാത്ത് തന്നെ ഇല്ല” എന്നാണ് വീഡിയോയിൽ ബാൽ താക്കറെ പറയുന്നത്. ഇനിയും സമയം ബാക്കിയുണ്ട് ഗുജറാത്ത് നിവാസികളെ എന്ന് വീഡിയോ പങ്കുവച്ച് ജഡേജ പറഞ്ഞു.
ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ 89 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുന്നുണ്ട്. 788 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. രജീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. നോർക്ക് ജംനഗറിൽ നിന്നാണ് ഇവർ നിയമസഭയിലേക്ക മത്സരിക്കുന്നത്. 2019 ലാണ് റിവാബ ബിജെപിയിൽ ചേരുന്നത്.
Comments