ന്യൂഡൽഹി: ജി എസ് ടി വരുമാനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയതായി കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. 1,45,867 കോടി രൂപയാണ് കഴിഞ്ഞ മാസത്തെ ജി എസ് ടി വരുമാനം.
കഴിഞ്ഞ മാസത്തെ കേന്ദ്ര ജി എസ് ടി വരുമാനം 25,681 കോടിയും സംസ്ഥാന ജി എസ് ടി 32,651 കോടിയുമാണ്. സെസ് വരുമാനം 10,433 കോടി രൂപയാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.
തുടർച്ചയായ ഒൻപതാം മാസമാണ് ജി എസ് ടി വരുമാനം 1.40 ലക്ഷം കോടിക്ക് മുകളിൽ എത്തുന്നത്. ഗ്രാമീണ സമ്പദ്ഘടന ശക്തി പ്രാപിച്ചതും ഉത്സവകാല വിൽപ്പന ലാഭകരമായതുമാണ് ജി എസ് ടി വരുമാന വർദ്ധനവിന് കാരണമായതെന്നാണ് ധനകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ജി എസ് ടി കുതിപ്പിനിടെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 17,000 കോടി രൂപ ജി എസ് ടി നഷ്ടപരിഹാര ഇനത്തിൽ നൽകിയതായും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
















Comments