കോഴിക്കോട് : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ നാല് പേർക്കെതിരെ കേസ്. മലപ്പുറം പാണ്ടിക്കാട് നിന്ന് ജോലിതേടി നഗരത്തിലെത്തിയ 15 കാരനാണ് പീഡനത്തിനിരയായത്.
കഴിഞ്ഞ മാസമായിരുന്നു സംഭവം. കെഎസ്ആർടിസി സ്റ്റാന്റിലെത്തിയ കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് നഗരത്തിലെ വിവിധ ലോഡ്ജുകളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ ബുധനാഴ്ചയാണ് പരാതി നൽകിയത്. തുടർന്ന് പോലീസ് അന്വേഷണത്തിൽ പ്രതികളെ പിടികൂടി. പ്രതികളുടെ പേര് വെളിപ്പെടുത്താൻ പോലീസ് തയ്യാറായില്ല. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
















Comments