മോസ്‌കോവിൽ പ്രീക്വാർട്ടർ കണ്ടവർ ഇവർ; 2018ൽ ക്വാർട്ടർ കാണാതെ പുറത്തായതിലും മുൻ ലോകചാമ്പ്യന്മാർ
Saturday, June 27 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മോസ്‌കോവിൽ പ്രീക്വാർട്ടർ കണ്ടവർ ഇവർ; 2018ൽ ക്വാർട്ടർ കാണാതെ പുറത്തായതിലും മുൻ ലോകചാമ്പ്യന്മാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2022, 05:12 pm IST
FacebookTwitterWhatsAppTelegram

ദോഹ: അറബ് മണ്ണിൽ പോരാട്ടം നോക്കൗട്ട് ഘട്ടത്തിലേയ്‌ക്ക് കടക്കുമ്പോൾ കൊറോണ ലോകത്തെ ആക്രമിക്കും മുന്നേ കടന്നുപോയ ലോകകപ്പിലെ പ്രീക്വാർട്ടർ അട്ടിമറികളും ശ്രദ്ധനേടുകയാണ്. ഫ്രാൻസ്, അർജ്ജന്റീന, സ്‌പെയിൻ, ബ്രസീൽ എന്നീ മുൻ ലോകചാമ്പ്യ ന്മാരെല്ലാം അന്ന് പ്രീക്വാർട്ടറിൽ കടന്നപ്പോൾ മുൻ ലോകചാമ്പ്യന്മാരായ ഇറ്റലി യോഗ്യത നേടിയില്ല. ജർമ്മനിയും ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറാനാകാതെ വീണു.

ആദ്യ 16ൽ ഫ്രാൻസ്-അർജ്ജന്റീന, ഉറുഗ്വേ-പോർച്ചുഗൽ, സ്‌പെയിൻ-റഷ്യ, ക്രൊയേഷ്യ-ഡെൻമാർക്ക്, ബ്രസീൽ-മെക്‌സിക്കോ, ബെൽജിയം-ജപ്പാൻ, സ്വീഡൻ-സ്വിറ്റ്‌സർലാന്റ്, കൊളംബിയ-ഇംഗ്ലണ്ട് എന്നിങ്ങനെയായിരുന്നു പോരാട്ടം.

ഏവരേയും നിരാശപ്പെടുത്തി മെസ്സിയുടെ അർജ്ജന്റീനയും ക്രിസ്റ്റ്യാനോയുടെ പോർച്ചുഗലും ടോറസിന്റെ സ്‌പെയിനും, ഡെൻമാർക്കും, മെക്‌സിക്കോയും, ജപ്പാനും, സ്വിറ്റ്‌സർലാന്റും, കൊളംബിയയും പുറത്തായി.

അവസാന എട്ടിൽ ഉറുഗ്വേ ഫ്രാൻസിനേയും, ബ്രസീൽ ബെൽജിയത്തിനേയും ഇംഗ്ലണ്ട് സ്വീഡനേയും ക്രൊയേഷ്യ റഷ്യയേയുമാണ് ക്വാർട്ടറിൽ നേരിട്ടത്. ബ്രസീലിനെ അട്ടിമറിച്ച് ബെൽജിയവും റഷ്യയെ തകർത്ത് ക്രൊയേഷ്യയും ഉറുഗ്വയെ വീഴ്‌ത്തി ഫ്രാൻസും സ്വീഡനെ തുരത്തി ഇംഗ്ലീഷ് പടയും സെമിയിലേയ്‌ക്ക് കുതിച്ചു.

സെമിയിൽ ഉമീതിയുടെ ഏക ഗോളിനാണ് ഫ്രാൻസ് ബൽജിയത്തിനെ തോൽപ്പിച്ച് ഫൈനലിലേയ്‌ക്ക് കടന്നത്. ആദ്യം ഗോളടിച്ച് കയറിയ ഇംഗ്ലീഷ് പടയെ അവസാന നിമിഷങ്ങളിലെ അധിക സമയത്ത് നേടിയ ഗോളിലൂടെ 2-1ന് അട്ടിമറിച്ചാണ് ക്രൊയേഷ്യ സ്വപ്‌ന തുല്യ കലാശപോരാട്ടത്തിന് ഫ്രഞ്ച് പടയ്‌ക്ക് മുന്നിലേയ്‌ക്ക് കുതിച്ചെത്തിയത്.

അട്ടിമറികളുടെ കൂട്ടുകാരായ ക്രൊയേഷ്യയെ 4-2ന് തോൽപ്പിച്ചാണ് ഫ്രാൻസ് തങ്ങളുടെ രണ്ടാം ലോകകിരീടം സ്വന്തമാക്കിയത്. ഗോളുകളുടെ മാലപ്പടക്കം തീർത്ത ഫൈനൽ ഏവരേയും ആവേശത്തിലാക്കുന്നതുമായി. ക്രൊയേഷ്യ സമ്മാനിച്ച സെൽഫ് ഗോളിലൂടെ മുന്നിലെത്തിയ ഫ്രാൻസ് 4-2ന് ആധികാരിക ജയത്തോടെയാണ് കപ്പ് കയ്യിലേന്തിയത്. ഗ്രീസ്മാനും പോൾ പോഗ്ബയും എംബാപ്പേയും ഫ്രാൻസിനായി ഗോൾ നേടിയപ്പോൾ പെരിസിച്ചും മാൻസൂകിച്ചും ക്രൊയേഷ്യയ്‌ക്കായി ഫ്രഞ്ച് വല കുലുക്കി. മാൻസൂകിച്ചിന്റെ പിഴവ് സെൽഫ് ഗോളായാണ് ഫ്രാൻസിന് 1-0ന് ആദ്യ ലീഡ് സമ്മാനിച്ചത്. അഞ്ച് തവണയാണ് ഫ്രാൻസും ക്രൊയേഷ്യയും അന്താരാഷ്‌ട്ര മത്സരത്തിൽ 2018 ലെ ഫൈനലിന് മുന്നേ ഏറ്റുമുട്ടിയത്.

ShareTweetSendShare

More News from this section

ഈജിപ്തിന് ആശങ്കയായി സലായുടെ പരിക്ക്; ഇറാനോട് സമനില, ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് ഫറവോസ്

‘മെസി ബെഞ്ചില്‍’; ജോര്‍ദാനെതിരെ അര്‍ജന്റീന ഇറങ്ങുന്നത് സൂപ്പര്‍താരത്തിന് വിശ്രമം നല്‍കി, സ്‌കലോണിയുടെ നീക്കത്തിന് പിന്നിലെ കണക്ക് ഇതാണ്

അമ്മയ്‌ക്ക് ആദരമര്‍പ്പിക്കാന്‍ പോലും അനുവദിച്ചില്ല; ഫിഫയ്‌ക്കെതിരെ ഫ്രാന്‍സിന്റെ പ്രതിഷേധം, വിവാദത്തിനിടെ നോര്‍വെയെ ഗോള്‍മഴയില്‍ മുക്കി ലോകകപ്പ് നോക്കൗട്ടിലേക്ക്

“‘Gracias Yadil’… ഒരു കമന്റിൽ കേരളം കീഴടക്കി മെസി; കൊടുങ്ങല്ലൂരിലെ ആരാധകന്റെ വർഷങ്ങളായ സ്വപ്നം സഫലമായ നിമിഷം”

‘ബെഞ്ചില്‍ പോലും ഉറപ്പില്ലായിരുന്നു… ഇന്ന് മെസിക്കും റൊണാള്‍ഡോയ്‌ക്കുമൊപ്പം ചരിത്രത്തില്‍ നാഗതോമോ!’

എംബാപ്പെയോ ഹാളണ്ടോ? ലോകകപ്പ് ഗ്രൂപ്പ് ചാമ്പ്യന്‍ ആര്? ബോസ്റ്റണില്‍ ഫ്രാന്‍സ്-നോര്‍വേ തീപാറുന്ന പോരാട്ടം ഇന്ന്

Latest News

ക്രിക്കറ്റ് കോച്ചിന്റെ ലൈംഗികാതിക്രമം; മൂന്നാം കേസിലും കുറ്റക്കാരന്‍, 47 വര്‍ഷം കഠിനതടവ് കൂടുതല്‍ കേസുകളിലും ശിക്ഷയ്‌ക്ക് സാധ്യത

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്; പി.എസ്. പ്രശാന്തിന്റെ കാലത്തെ ഇടപാടുകളും അന്വേഷണ പരിധിയില്‍, പുതിയ കേസിന് സാധ്യത

ട്രംപ് അടുത്ത വര്‍ഷം ആദ്യം ഇന്ത്യയിലെത്തിയേക്കും; വ്യാപാര കരാര്‍ അവസാനഘട്ടത്തില്‍, മോദിട്രംപ് ബന്ധത്തെ പ്രശംസിച്ച് മാര്‍ക്കോ റൂബിയോ

സീഷെല്‍സിലേക്ക് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി മോദി; ദേശീയ ദിനാഘോഷത്തില്‍ മുഖ്യാതിഥി, ചരിത്ര പ്രസംഗത്തിനും ഒരുക്കം

നമ്മളല്ലാതെ മറ്റാര് സഖാക്കളെ!!! മുൻ ഡിവൈഎഫ്ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജില്ലാ സെക്രട്ടറിയേറ്റിലേക്ക്; മേഖലാ കമ്മിറ്റി അംഗം കോമയിൽ ആയത് മാസങ്ങളോളം

ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും ഹൈ അലര്‍ട്ട്; ഖാലിസ്ഥാന്‍ ഭീകരാക്രമണ ഭീഷണി സംബന്ധിച്ച ഇന്റലിജന്‍സ് മുന്നറിയിപ്പ്, ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ കര്‍ശന സുരക്ഷ

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെ; 19.8ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകും

പരമ്പരാഗതം മുതൽ പ്രീമിയം വരെ; വിവാഹഹാരങ്ങളിലെ വൈവിധ്യങ്ങൾ പരിചയപ്പെടാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies