തിരുവനന്തപുരം : ഇന്ത്യയിലെ ഏറ്റവും മികച്ച പൊതുവിദ്യാഭ്യാസ മേഖല കേരളത്തിലേതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ബോർഡുകൾ പോലും പരീക്ഷ വേണ്ടെന്നു വച്ച കൊറോണ കാലത്ത് കേരളം കൃത്യമായി പരീക്ഷ നടത്തി എന്നും മുഖ്യമന്ത്രി പറഞ്ഞു. ഊരൂട്ടമ്പലം യുപി സ്കൂളിന്റെ പേര് അയ്യങ്കാളി പഞ്ചമി സ്മാരക സ്കൂൾ എന്നാക്കി മാറ്റുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ പല സ്കൂളുകളും അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. എന്നാൽ ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പത്ത് ലക്ഷത്തോളം കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ എത്തി. കൊറോണ കാലത്ത് എല്ലാവരും പരീക്ഷ വേണ്ടെന്ന വച്ചപ്പോൾ പോലും കേരള സർക്കാർ പരീക്ഷ നടത്തുകയാണ് ചെയ്തത്.
ചരിത്രത്തെ ഒരു പ്രത്യേക വിഭാഗത്തിന്റെത് മാത്രമാക്കി മാറ്റാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത് എന്നും ഈ സാഹചര്യത്തിൽ അയ്യങ്കാളിയെ ഓർക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്നും പിണറായി വിജയൻ വ്യക്തമാക്കി.
Comments