ചെന്നൈ : അന്തർവാഹിനികളിലും ബോംബർ വിമാനങ്ങളിലും ഉപയോഗിക്കുന്ന ബോംബ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. തിരുവള്ളൂരിന് സമീപം മലന്തൂരിലാണ് ഇത് കണ്ടെത്തിയത്. ബോംബിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്തെ ജനങ്ങൾ ആശങ്കയിലാണ്.
ജോലിക്കെത്തിയ തൊഴിലാളിയാണ് ബോംബ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ആക്രമണം നടത്താൻ ഉപയോഗിച്ചിരുന്ന ബോംബാണിതെന്ന സംശയവും ഉയരുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ബോംബ് സ്‌ക്വാഡെത്തി ഇത് വിശദ പരിശോധനയ്‌ക്കായി കൊണ്ടുപോയി. സംഭവത്തിൽ പെരിയപാളയം പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
Comments