നടൻ ബാലയും ജീവിത പങ്കാളി എലിസബത്തും വിവാഹ മോചനം നേടുകയാണെന്ന അഭ്യൂഹങ്ങൾ ഏറെ നാളായി പ്രചരിച്ചിരുന്നു. ഒടുവിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തി ഇരുവരും സോഷ്യൽ മീഡിയയിൽ രംഗത്തെത്തുകയും ചെയ്തു. അഭ്യൂഹങ്ങൾക്കും ഗോസിപ്പുകൾക്കും അതോടെ വിരാമായി. ഇപ്പോഴിതാ തന്റെ ഭാര്യയുമൊത്തുള്ള രസകരമായ നിമിഷങ്ങൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുകയാണ് നടൻ ബാല.
എലിസബത്തിനെ കിഡ്‌നാപ്പ് ചെയ്തുവെന്ന തലക്കെട്ടോടെയാണ് ബാല വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. ”എലിസബത്തിനെ കിഡ്‌നാപ്പ് ചെയ്യാനാണ് വന്നത്. എന്നാൽ സ്‌നേഹം കൊണ്ട് അവർ ന്നൈ അറസ്റ്റ് ചെയ്തു” ബാല ഫേസ്ബുക്കിൽ കുറിച്ചു.
മലങ്കര ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഭാര്യയുടെ അടുത്തേക്ക് സർപ്രൈസായി ബാല എത്തുന്നതും തുടർന്നുള്ള രംഗങ്ങളുമാണ് വീഡിയോയിലുള്ളത്. ബാല എത്തിയതോടെ ഞെട്ടിത്തരിച്ച് നിൽക്കുന്ന ആശുപത്രി ജീവനക്കാരെയും സഹപ്രവർത്തകരെയും ദൃശ്യങ്ങളിൽ കാണാം..
പിന്നീടുള്ളത് സെൽഫി ടൈം ആയിരുന്നു. ആരാധകരായ ആശുപത്രി ജീവനക്കാർക്കൊപ്പം സെൽഫിയെടുത്തും സന്തോഷം പങ്കുവെച്ചും ബാല അൽപ സമയം ചിലവഴിച്ചു. പിന്നീട് ഭാര്യയെയും കൂട്ടി ആശുപത്രിയിൽ നിന്ന് മടങ്ങി. മലങ്കര ആശുപത്രിയിൽ മെഡിസിനൽ വിഭാഗത്തിൽ ജൂനിയർ ഡോക്ടറാണ് ബാലയുടെ ഭാര്യ എലിസബത്ത്. ഇവിടെയെത്തുന്ന ദൃശ്യങ്ങളാണ് നടൻ രസകരമായ തലക്കെട്ടോടെ ആരാധകർക്കായി പങ്കുവച്ചത്.
https://www.facebook.com/ActorBalaOfficial/videos/689208616105072
Comments