കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാന്റെ കിരാത നടപടികൾ തുടരുന്നു. ആൺ തുണയില്ലാതെ പൊതുസ്ഥലത്ത് എത്തിയ സ്ത്രീയെ താലിബാൻ ഭീകരർ ക്രൂരമായി മർദ്ദിച്ചു. ടഖാർ പ്രവിശ്യയിലായിരുന്നു സംഭവം.
ആൺ തുണയില്ലാതെ കടകളിൽ പോകുന്നതിന് സ്ത്രീകൾക്ക് താലിബാൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിച്ച് കടയിൽ സാധനം വാങ്ങാൻ എത്തിയപ്പോഴായിരുന്നു സ്ത്രീയ്‌ക്ക് മർദ്ദനമേറ്റത്. നിലത്ത് ഇരിക്കുന്ന സ്ത്രീയെ വടികൊണ്ടും ചാട്ടവാറുകൊണ്ടുമാണ് താലിബാൻ ഭീകരർ മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ മാസം പൊതുസ്ഥലത്ത് എത്തിയ മൂന്ന് സ്ത്രീകളെ താലിബാൻ ക്രൂരമായി മർദ്ദിച്ചിരുന്നു. മോഷ്ടാക്കളാണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ഇതിൽ താലിബാനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
This is the Taliban brutally lashing a woman in Takhar province for going to the shop without a male guardian.
The women of Afghanistan are experiencing hell on earth under Taliban regime. We mustn’t turn a blind eye.
pic.twitter.com/gl0MQeBWXg— Shabnam Nasimi (@NasimiShabnam) December 1, 2022
Comments