ജൽവാർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിന്റെ കൈപിടിച്ച് നൃത്തം ചെയ്ത് രാഹുൽ ഗാന്ധി. രാജസ്ഥാനിലെ ജൽവാറിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് പ്രാദേശിക കലാകാരന്മാർ അവതരിപ്പിച്ച നൃത്തത്തിന് രാഹുൽ ഗാന്ധിയും ചുവടു വച്ചത്. മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്, സച്ചിൻ പൈലറ്റ് എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പം നൃത്തം ചെയ്തു.
പരിപാടികൾ ആസ്വദിച്ച ശേഷം ജൽവാറിൽ കോൺഗ്രസ് പ്രവർത്തകരെ രാഹുൽ ഗാന്ധി അഭിവാദ്യം ചെയ്തു. ‘സവർക്കറുടെയും ഗോഡ്സെയുടെയും പാർട്ടി അല്ല കോൺഗ്രസ്. മഹാത്മാ ഗാന്ധിയുടെ പാർട്ടിയാണ് കോൺഗ്രസ്. അതിനാൽ കഠിനാധ്വാനം ചെയ്യാൻ ഞങ്ങൾക്കറിയാം’ എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപിയ്‌ക്കും ആർഎസ്എസിനും എതിരായുള്ള സ്ഥിരം വിമർശനവും രാഹുൽ ഗാന്ധി ആവർത്തിച്ചു.
#WATCH | Congress MP Rahul Gandhi, Rajasthan CM Ashok Gehlot & party leaders Sachin Pilot and Kamal Nath take part in a tribal dance in Jhalawar, Rajasthan. pic.twitter.com/18NgWYrWrk
— ANI (@ANI) December 4, 2022
അതേസമയം, ഭാരത് ജോഡോ യാത്ര റിപ്പോർട്ട് ചെയ്യാൻ മാദ്ധ്യമങ്ങൾ തയ്യാറാകുന്നില്ല എന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് വിമർശിച്ചു. ലക്ഷങ്ങളാണ് രാഹുൽ ഗാന്ധി നയിക്കുന്ന യാത്രയിൽ പങ്കെടുക്കുന്നത്. ഇത്രയും വലിയ പ്രചാരണം എന്തുകൊണ്ടാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാത്തത്. ഭാരത് ജോഡോ യാത്ര കാണിക്കേണ്ടത് മാദ്ധ്യമങ്ങളുടെ കടമയാണെന്നും, അല്ലങ്കിൽ ചരിത്രം മാദ്ധ്യപ്രവർത്തകരോട് ക്ഷമിക്കില്ലെന്നും ഗെഹ്‍ലോട്ട് പറഞ്ഞു.
Comments