ഇടുക്കി : രണ്ട് സ്ത്രീകളെ പീഡിപ്പിച്ച കേസിലെ പ്രതിയായ സിഐ. എവി സൈജുവിന്റെ ഭാര്യയ്‌ക്കും മകൾക്കുമെതിരെ കേസ്. പീഡനത്തിന് ഇരയായ യുവതിയെ ഉപദ്രവിച്ചതിനാണ് കേസ്. പരാതി നൽകാൻ വീട്ടിലെത്തിയപ്പോഴാണ് രണ്ട് പേരും ചേർന്ന് മർദിച്ചത്. നെടുമങ്ങാട് പോലീസാണ് ഇവർക്കെതിരെ കേസെടുത്തത്.
നവംബർ 28 നായിരുന്നു സംഭവം. വീട്ടിലേക്ക് വന്ന യുവതിയെ സിഐയുടെ ഭാര്യയും മകളും ചേർന്ന് മർദിക്കുകയായിരുന്നു. നെടുമങ്ങാട് സ്വദേശിയാണ് യുവതി. അടുത്ത ദിവസം യുവതിയുടെ പരാതിയിൽ സിഐക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
Comments