കൊറോണ വൈറസ് മനുഷ്യനിർമ്മിതം; ചോർന്നത് വുഹാനിലെ ലാബിൽ നിന്ന്; വവ്വാലുകളിൽ വൈറസ് പരീക്ഷിച്ചത് ഒരു ദശാബ്ദത്തോളം; വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞൻ
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

കൊറോണ വൈറസ് മനുഷ്യനിർമ്മിതം; ചോർന്നത് വുഹാനിലെ ലാബിൽ നിന്ന്; വവ്വാലുകളിൽ വൈറസ് പരീക്ഷിച്ചത് ഒരു ദശാബ്ദത്തോളം; വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞൻ

Covid Was Man-Made Virus, Says Wuhan Lab Scientist In New Book

Janam Web Desk by Janam Web Desk
Dec 5, 2022, 04:55 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോകജനതയുടെ ദൈനംദിന പ്രവർത്തനങ്ങളെ പിടിച്ചുലയ്‌ക്കുകയും ആരോഗ്യ അടിയന്തിരാവസ്ഥ സൃഷ്ടിക്കുകയും ചെയ്ത വൈറസാണ് കൊറോണ. കൊവിഡ്-19 എന്ന മഹാമാരി ചൈനയിൽ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ലോകരാജ്യങ്ങൾ നേരിടേണ്ടി വന്നത് ചരിത്രത്തിൽ ഇന്നുവരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത തരം വെല്ലുവിളിയായിരുന്നു.

കൊറോണ വൈറസ് വ്യാപനത്തെ ശക്തമായി പ്രതിരോധിച്ച് ഇന്ത്യയുൾപ്പെടെ പലരാജ്യങ്ങളിലും ജനജീവിതം സാധാരണ നിലയിലാകാൻ തുടങ്ങിയെങ്കിലും രോഗം പിടിപ്പെട്ട് ജീവൻ പൊലിഞ്ഞുപോയവരും വേദനയോടെ ജീവിക്കുന്ന അവരുടെ കുടുംബാംഗങ്ങളും മറുവശത്തുണ്ട്. മനുഷ്യ ജീവിതങ്ങൾ താറുമാറാക്കിയ കൊറോണ വൈറസിന്റെ ഉത്ഭവത്തെ പറ്റി അന്വേഷണങ്ങളും ഗവേഷണങ്ങളും പുരോഗമിക്കെ നിർണായകമായേക്കാവുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഒരു അമേരിക്കൻ ശാസ്ത്രജ്ഞൻ.

ചൈനയിലെ വുഹാനിൽ സ്ഥിതിചെയ്യുന്ന റിസർച്ച് ലാബിൽ നിന്നും ചോർന്നപോയ മനുഷ്യനിർമ്മിത വൈറസാണ് കൊറോണയെന്ന് അദ്ദേഹം പറയുന്നു. ലാബിൽ ജോലി ചെയ്തിരുന്ന അമേരിക്കൻ ശാസ്ത്രജ്ഞനായ ആൻഡ്ര്യൂ ഹൂഫാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ദി ട്രൂത്ത് എബൗട്ട് വുഹാൻ എന്ന പുതിയ പുസ്തകത്തിലൂടെയാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ.

ആരോപണ വിധേയമായ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലായിരുന്നു ഹൂഫ് ജോലി ചെയ്തിരുന്നത്. അവിടുത്തെ എപ്പിഡമിയോളജിസ്റ്റായിരുന്നു അദ്ദേഹം. ചൈനീസ് സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന വുഹാനിലെ ലാബിൽ നിന്നും രണ്ട് വർഷം മുമ്പ് ചോർന്നതാണ് കൊറോണ വൈറസെന്ന് അദ്ദേഹം പറയുന്നു.

ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ പ്രവർത്തിച്ചിരുന്നതിനാൽ വൈറസ് ചോർന്നതാണെന്നാണ് ഹൂഫിന്റെ ആരോപണം. വുഹാൻ ലാബുമായി കൈകോർത്ത് പ്രവർത്തിച്ചിരുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) എന്ന ഏജൻസിയുടെ നേതൃത്വത്തിൽ ഏകദേശം പത്ത് വർഷത്തോളമായി അവിടെ പരീക്ഷണം നടത്തിയിരുന്നു. പൊതുജനാരോഗ്യത്തെക്കുറിച്ചും ബയോമെഡിക്കൽ സംവിധാനങ്ങളെക്കുറിച്ചും പഠനം നടത്തുന്ന യുഎസ് ഗവൺമെന്റ് ഏജൻസിയാണ് എൻഐഎച്ച്. ഇവിടെ വവ്വാലുകളിൽ കൊറോണ വൈറസ് ഉപയോഗിച്ചായിരുന്നു പരീക്ഷണം. എൻഐഎച്ച് തന്നെയാണ് ഗവേഷണത്തിനായി വേണ്ട ചിലവുകൾ ഏറ്റെടുത്ത് നടത്തിയിരുന്നത്.

വുഹാനിലെ ലാബിൽ ജോലി ചെയ്യുന്നതിന് മുമ്പ് പകർച്ചവ്യാധി രോഗങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ന്യൂയോർക്കിലെ നോൺ-പ്രോഫിറ്റ് ഓർഗനൈസേഷനായ എക്കോ ഹെൽത്ത് ആലിയൻസിന്റെ വൈസ് പ്രസിഡന്റായിരുന്നു ആൻഡ്ര്യൂ ഹൂഫ്. 2014 മുതൽ 2016 വരെയാണ് അദ്ദേഹം ചുമതല വഹിച്ചിരുന്നത്. ഈ സമയത്ത് വുഹാൻ ലാബുമായി പലപ്പോഴും എക്കോ ഹെൽത്ത് ആലിയൻസ് കൈകോർത്ത് പ്രവർത്തിച്ചിട്ടുണ്ടെന്ന് ഹൂഫ് പറയുന്നു. കൊറോണ വൈറസുള്ള വവ്വാലുകളെ ഉപയോഗിച്ച് മറ്റ് ജീവികളെ ആക്രമിക്കുന്നതിനുള്ള പല രീതികളും ഗവേഷണത്തിന്റെ ഭാഗമായി പരീക്ഷിച്ചിട്ടുണ്ട്. ഒടുവിൽ സുരക്ഷാ സംവിധാനങ്ങളിലെ അപര്യാപ്തത മൂലം ലാബിൽ നിന്നും വൈറസ് ചോർന്നു. ഇതിന്റെ പേരിൽ പരസ്പരം പഴിചാരുകയാണ് യുഎസ് ഗവൺമെന്റും ചൈനീസ് സർക്കാരുമെന്നും ഹൂഫ് എഴുതിയ പുസ്തകത്തിൽ ആരോപിക്കുന്നു. വൈറസ് മനുഷ്യ നിർമ്മിതമാണെന്നും വുഹാനിലെ ലാബിൽ നിന്ന് ചോർന്നതാണെന്നുമുള്ള അഭ്യൂഹങ്ങൾക്ക് പുറമെയാണ് ഹൂഫിന്റെ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.

Tags: covidcorona viruswuhan lab
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

“23 മിനിറ്റ് കൊണ്ട് തീർത്തു, പാകിസ്ഥാന്റെ 9 ഭീകരകേന്ദ്രങ്ങൾ തകർക്കാനായി; ഇന്ത്യയെ ആക്രമിച്ചതിന്റെ ഒരു ചിത്രമെങ്കിലും കാണിക്കൂ….”: അജിത് ഡോവൽ

മതനിന്ദ ആരോപിച്ച് ബൈബിൾ പണ്ഡിതനെ തടങ്കലിട്ടത് 23 വർഷം; ഒടുവിൽ മാനസിക രോഗിയാതോടെ 72 കാരനെ കുറ്റവിമുക്തനാക്കി

നിക്കോബാർ ദ്വീപുകൾക്ക് സമീപം കുടുങ്ങിയ യുഎസ് പൗരന്മാർക്ക് രക്ഷകരായി ഇന്ത്യൻ കോസ്റ്റ് ​ഗാർഡ്

Latest News

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies