തിരുവനന്തപുരം: നഗരസഭ കത്ത് വിവാദത്തിൽ സമരം ശക്തമാക്കാനൊരുങ്ങി ബി.ജെ.പി. മന്ത്രിമാരായ എം.ബി രാജേഷും ശിവൻകുട്ടിയുമായി നടത്തിയ ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കുന്നത്. പിൻവാതിൽ നിയമനവുമായി ബന്ധപ്പെട്ട് തെളിവുകൾ നിരത്തിയിട്ടും മന്ത്രിമാർക്ക് മറുപടിയില്ലായിരുന്നുവെന്ന് ബി.ജെ.പി. ജില്ല അദ്ധ്യക്ഷൻ വി.വി. രാജേഷ് പറഞ്ഞു. അതേസമയം പ്രശ്‌നം പരിഹരിക്കാൻ ബി.ജെ.പിയുൾപ്പെടെയുള്ളവരുമായി വീണ്ടും ചർച്ച നടത്തുമെന്ന് മന്ത്രിമാർ വ്യക്തമാക്കി.
കത്ത് വിവാദത്തിൽ കഴിഞ്ഞ ഒരു മാസമായി മേയറുടെ രാജി ത്ത വശ്യപ്പെട് ബി.ജെ.പി ശക്തമായ സമരം തുടരുന്ന സാഹചര്യത്തിലാണ് മന്ത്രിമാരായ എം.ബി. രാജേഷ്, വി. ശിവൻകുട്ടി എന്നിവർ ചർച്ചക്ക് തയ്യാറായത്. സെക്രട്ടറിയേറ്റ് അനക്‌സിൽ നടന്ന ചർച്ചയിൽ ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ. വി.വി. രാജേഷ് ,നഗരസഭ പാർലമെൻററി പാർട്ടി നേതാവ് എം. ആർ ഗോപൻ എന്നിവർ പങ്കെടുത്തു. പിൻ വാതിൽ നിയമനങ്ങളുമായി ബന്ധപ്പെട്ട് തെളിവുകൾ നിരത്തിയിട്ടും മന്ത്രിമാർക്ക് മറുപടിയില്ലായിരുന്നുവെന്ന് ചർച്ചക്കു ശേഷം പുറത്തു വന്ന വി.വി. രാജേഷ് പറഞ്ഞു. അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഴുവൻ വിഷയങ്ങളും തെളിവ് സഹിതം മന്ത്രിമാർക്ക് മുൻപിൽ അവതരിപ്പിച്ചു. പല കാര്യങ്ങൾക്കും മുൻ മേയർ കൂടിയായിരുന്ന ശിവൻകുട്ടിക്കുൾപ്പെടെ മറുപടിയുണ്ടായിരുന്നില്ല. സമരം ആരംഭിച്ചത് മുതൽ തങ്ങൾ ആവർത്തിക്കുന്ന നിലപാട് ഒരിക്കൽ കൂടി അവതരിപ്പിച്ചു. എന്നാൽ ഇതിനൊന്നും ഉത്തരം നൽകാൻ സർക്കാരിനെ പ്രതിനിധീകരിച്ച് എത്തിയ മന്ത്രിമാർക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും രാജേഷ് പറഞ്ഞു.
അതേ സമയം പ്രശ്‌നം പരിഹരിക്കുന്നതിന് സർക്കാരിന് തുറന്ന സമീപനമാണെന്നും വീണ്ടും ബി.ജെ.പിയുൾപ്പെടെയുള്ള വരുമായി ചർച്ച നടത്തുമെന്നും മന്ത്രിമാരും വ്യക്തമാക്കി. കത്ത് വിവാദത്തിൽ കോൺഗ്രസും സമരം തുടരാനാണ് തീരുമാനം.
















Comments