റാഞ്ചി : വസ്തു തർക്കത്തെ തുടർന്ന് വനവാസി യുവാവ് ബന്ധുവിനെ തലയറുത്ത് കൊന്നു. ഝാർഖണ്ഡിലെ കുന്തി ജില്ലയിലാണ് സംഭവം. 24 കാരനായ കനു മുണ്ടയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 20 കാരനായ സാഗർ മുണ്ട ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഡിസംബർ 1 നാണ് സംഭവം. കനു മുണ്ടയെ വീട്ടിൽ നിന്ന് സംഘം ചേർന്ന് തട്ടിക്കൊണ്ട് പോകുകയായിരുന്നു. പ്രദേശവാസികളാണ് ഈ വിവരം ഇയാളുടെ അച്ഛനെ അറിയിച്ചത്. തുടർന്ന് യുവാവിന്റെ അച്ഛൻ പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ സാഗർ മുണ്ടയെ പിടികൂടുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
വീടിന് സമീപത്ത് കുമാംഗ് ഗോപ്ല വനത്തിൽ നിന്നാണ് യുവാവിന്റെ ശരീരം കണ്ടെത്തിയത്. 15 കിലോമീറ്റർ അകലെ നിന്ന് യുവാവിന്റെ തലയും കണ്ടെത്തി. മരിച്ചയാളുടെ തലയ്‌ക്കൊപ്പമിരുന്ന് പ്രതിയായ 20 കാരൻ സെൽഫി എടുത്തതായും പോലീസ് പറയുന്നു. അഞ്ച് മൊബൈൽ ഫോണുകളും രക്തക്കറ പുരണ്ട ആയുധങ്ങളും എസ് യു വിയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Comments