കൊളംബോ: സമകാലിക ക്രിക്കറ്റിലെ മികച്ച ഫീൽഡർമാരിൽ ഒരാളാണ് ശ്രീലങ്കൻ താരമായ ചാമിക കരുണരത്നെ. കളിയോട് പരമാവധി ആത്മാർത്ഥത എപ്പോഴും അദ്ദേഹം പുലർത്താറുണ്ട്. ഈ ആത്മാർത്ഥത തന്നെ അദ്ദേഹത്തിന് വിനയായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.
ശ്രീലങ്കൻ ആഭ്യന്തര ക്രിക്കറ്റ് ലീഗായ ലങ്കൻ പ്രീമിയർ ലീഗിനിടെയായിരുന്നു സംഭവം. ഒരു ക്യാച്ച് എടുക്കാനുള്ള ശ്രമത്തിനിടെ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു.
ഗാലെ ഗ്ലാഡിയേറ്റേഴ്സിനെതിരായ മത്സരത്തിൽ കാൻഡി ഫാൽക്കൺസിന് വേണ്ടി കളിക്കവെ, കരുണരത്നെ ഒരു ക്യാച്ചിനായി ഓടി. പന്തിന് വേണ്ടി മറ്റ് രണ്ട് ഫീൽഡർമാരും ഓടുന്നുണ്ടായിരുന്നു. എന്നാൽ ക്യാച്ചിന് വേണ്ടി കരുണരത്നെ കാൾ ചെയ്തു. ഓടി വന്ന ഫീൽഡർമാർ ഏറെ പണിപ്പെട്ട് കൂട്ടിയിടി ഒഴിവാക്കിയെങ്കിലും, കരുണരത്നെക്ക് മനസ്സാന്നിദ്ധ്യം ഒരു നിമിഷത്തേക്ക് നഷ്ടമായി. പന്ത് അദ്ദേഹത്തിന്റെ മുഖത്താണ് പതിച്ചത്. പന്ത് വീണ് അദ്ദേഹത്തിന്റെ നാല് പല്ലുകളാണ് കൊഴിഞ്ഞ് പോയത്. വേദന സഹിച്ചും, ചോരയൊലിക്കുന്ന അവസ്ഥയിലും ക്യാച്ച് അദ്ദേഹം പൂർത്തിയാക്കി.
സംഭവത്തിന് ശേഷം കരുണരത്നെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Chamika Karunaratne lost 4 teeth while taking a catchpic.twitter.com/WFphzmfzA1
— Out Of Context Cricket (@GemsOfCricket) December 8, 2022
Comments