ചണ്ഡീഗഡ്: പഞ്ചാബിൽ പോലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം. ടാൺ ടരണിലെ പോലീസ് സ്റ്റേഷന് നേരെയാണ് റോക്കറ്റ് ലോഞ്ചർ കൊണ്ടുള്ള ആക്രമണം ഉണ്ടായത്. ഖാലിസ്ഥാൻ ഭീകരരാണ് സംഭവത്തിന് പിന്നിൽ എന്നാണ് സൂചന.
ഇന്നലെ രാത്രിയോടെയായിരുന്നു ഭീകരാക്രണം. സംഭവത്തിൽ ആർക്കും ആളപായം ഇല്ല. പോലീസ് സ്റ്റേഷൻ കെട്ടിടത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഫോറൻസിക് സംഘം പോലീസ് സ്റ്റേഷനിൽ എത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ഇന്ത്യ- പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപമാണ് പോലീസ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. ആക്രമണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അടുത്തിടെ മൊഹാലിയിലെ പോലീസ് ആസ്ഥാനത്തിന് നേരെ ഭീകരാക്രമണം നടന്നിരുന്നു. ഇതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപാണ് വീണ്ടും സമാനമായ ആക്രമണം ഉണ്ടാകുന്നത്.
Comments