ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി വിവാഹം ചെയ്തു. സംഭവത്തിൽ മൗലവിയുൾപ്പെടെ രണ്ട് പേർ അറസ്റ്റിലായി. ഫത്തേപൂരിലായിരുന്നു സംഭവം. അസൊതാർ സ്വദേശികളായ അൻസാർ അഹമ്മദ്, മൗലവി കല്ലു എന്നിവരാണ് അറസ്റ്റിലായത്.
എട്ട് മാസങ്ങൾക്ക് മുൻപ് പുറത്ത് പോയ പെൺകുട്ടിയെ കാണാതാകുകയായിരുന്നു. പരിഭ്രാന്തരായ വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ അൻസാറും മൗലവിയും ചേർന്ന് തട്ടിക്കൊണ്ട് പോയതായി കണ്ടെത്തി. എന്നാൽ ഇവരുടെ സങ്കേതം കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല.
ഇതിനിടെ മൗലവി പെൺകുട്ടിയെ മതം മാറ്റി വിവാഹം കഴിപ്പിച്ചതായി ചിലർ വഴി കുടുംബം അറിഞ്ഞു. ഇതോടെ പോലീസുമായി മൗലവിയുടെ താമസ സ്ഥലത്ത് എത്തുകയായിരുന്നു. തുടർന്ന് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി പെൺകുട്ടിയെ മോചിപ്പിച്ചു.
സംഭവത്തിൽ തട്ടിക്കൊണ്ടു പോകൽ, നിർബന്ധിത മതപരിവർത്തനം, ഭീഷണി, പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇരു പ്രതികൾക്കുമെതിരെ കേസ് എടുത്തത്. മതപരിവർത്തനത്തിന് സഹായിച്ച 10 പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
















Comments