കോട്ടയം : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിവിധ ഭാഷാ തൊഴിലാളി പിടിയിൽ. അസം ബാർപെട്ട ഗ്യാതി വില്ലേജിൽ അനിൽ ഇക്ക (20) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ഏറെ നാളായി ഇയാൾ കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. കുട്ടി ഈ വിവരം ബന്ധുവിനോട് പറയുകയായിരുന്നു. പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ. രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
















Comments