വിവാഹ വേദിയിൽ വധൂവരന്മാരുടെ കുടുംബങ്ങൾ തമ്മിൽ കൂട്ടത്തല്ല്. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൂട്ടയടിയിൽ കലാശിച്ചത്. തർക്കത്തിനിടെ വരന്റെ അമ്മാവനും വധുവിന്റെ സഹോദരിക്കും ഗുരുതരമായി പരിക്കേറ്റു. പോലീസ് എത്തിയാണ് പ്രശ്‌നങ്ങൾ പരിഹരിച്ചത്.
യുപിയിലെ രാംപൂർ കർഖാനയിലാണ് സംഭവം. വിവാഹത്തിന് ആരുടെ ബന്ധുക്കൾ ആദ്യം ഫോട്ടോയെടുക്കും എന്നതിൽ ആരംഭിച്ച തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. മാധവ്പൂർ ഗ്രാമത്തിൽ നടന്ന വിവാഹത്തിൽ പങ്കെടുക്കാനാണ് എല്ലാവരും എത്തിയത്. വിവാഹത്തിനിടെ ഫോട്ടോ എടുക്കാൻ വരന്റെ ബന്ധുക്കൾ ആദ്യമെത്തി. മദ്യപിച്ച് ബോധം പോയ അവസ്ഥയിലായിരുന്നു ഇവർ.
തങ്ങൾക്ക് ആദ്യം ഫോട്ടോയെടുക്കണമെന്ന് ഇവർ ആവശ്യപ്പെടുകയായിരുന്നു. ഇത് തർക്കത്തിന് തുടക്കമായിരുന്നു. സംഭവത്തിൽ ഇടപെടാൻ വന്ന വധുവിന്റെ അമ്മാവനെ ഇവർ തല്ലിച്ചതച്ചു. വധുവിന്റെ സഹോദരിയെയും വരന്റെ വീട്ടുകാർ മർദ്ദിച്ചു. തുടർന്ന് വീട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തർക്കത്തെ തുടർന്ന് വരൻ താലികെട്ടാൻ വിസമ്മതിച്ചെങ്കിലും പിന്നീട് വിവാഹം നടത്തി.
















Comments