മുംബൈ : മക്കയിൽ ഉംറ നിർവ്വഹിച്ചതിന് പിന്നാലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം ഷാരൂഖ് ഖാൻ . ഷാരൂഖ് ഖാന്റെ പുതിയ ചിത്രം ‘പത്താൻ’ 2023 ജനുവരി 25 നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുക . അതിനു മുന്നോടിയായാണ് താരം ക്ഷേത്രദർശനത്തിനെത്തിയത്. വർഷങ്ങൾക്ക് ശേഷം ‘പത്താൻ’ എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ് ഷാരൂഖ് .
ജമ്മുവിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ നിന്നുള്ള ഷാരൂഖ് ഖാന്റെ നിരവധി വീഡിയോകൾ വൈറലായി കഴിഞ്ഞു . ദർശനത്തിന് ശേഷം താരം തന്റെ കാറിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ഈ മാസം ആദ്യമാണ് ഷാരൂഖ് ഖാൻ മക്കയിൽ ഉംറ നിർവ്വഹിക്കാൻ എത്തിയത് . അതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു .2023 ഡിസംബറിൽ റിലീസ് ചെയ്യുന്ന ഡങ്കിയുടെ ഷൂട്ടിംഗിന് വേണ്ടിയാണ് അദ്ദേഹം സൗദിയിൽ എത്തിയത് .
അതേസമയം ഷാരൂഖ് വൈഷ്ണോദേവി ക്ഷേത്രത്തിൽ എത്തിയതിനെതിരെ വിമർശനങ്ങളുമായി മതമൗലികവാദികളും എത്തിക്കഴിഞ്ഞു . ഷാരൂഖ് ഖാൻ സ്വന്തം മതത്തെ പരിഹസിക്കുകയാണെന്നും , പത്താൻ സിനിമയും പരാജയപ്പെടുമെന്നും , ഇനി ക്രിസ്ത്യൻ പള്ളിയിലേക്കാണോ നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്നതെന്നും ചിലർ ചോദിക്കുന്നു .
ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും വിഗ്രഹങ്ങൾ വീട്ടിൽ സൂക്ഷിക്കുന്ന ഷാരൂഖ് ഖാന്റെ ഉംറ അള്ളാഹു സ്വീകരിക്കില്ലെന്നും , ബോളിവുഡിൽ നിന്നുള്ള സമ്പാദ്യം ഹറാമാണെന്നും വിമർശനമുണ്ടായിരുന്നു .
Comments