ഫ്ലോറിഡ: സഹോദരിയുടെ നേരെ ഫ്രൈഡ് ചിക്കൻ കഷ്‌ണങ്ങൾ എറിഞ്ഞ യുവാവ് അറസ്റ്റിൽ. ഫ്ലോറിഡയിലെ കിംഗ്സ്ലി സ്ട്രീറ്റിലാണ് സംഭവം. ഖാൻയെ എഡ്രയേസ് മെഡ്‌ലി (20) ആണ് അറസ്റ്റിലായത്.
ഞായറാഴ്‌ച ഉച്ചയ്‌ക്ക് 2 മണിയോടെയായിരുന്നു സംഭവം. കിംഗ്സ്ലി സ്ട്രീറ്റിലെ വീട്ടിൽ സഹോദരി ഫ്രൈഡ് ചിക്കൻ കഴിച്ച് കൊണ്ടിരിക്കവേയാണ് സഹോദരൻ കയറി വന്നത്. വിശന്ന് തളർന്ന് വിട്ടിൽ എത്തിയ യുവാവിന് ഇത് ഇഷ്ടപ്പെട്ടില്ല. അയാൾ സഹോദരിയുടെ കയ്യിൽ നിന്ന് ചിക്കൻ പാക്കറ്റ് പിടിച്ചുവാങ്ങുകയും വഴക്കിടുകയും ചെയ്തു. കലി അടങ്ങാത്ത മെഡ്‌ലി ചിക്കൻ കഷ്‌ണങ്ങളെടുത്ത് സഹോദരിക്ക് നേരെ എറിയുകയും ശരീരത്തിൽ ഇടിക്കുകയും ചെയ്തു.
സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ യുവാവ് കുറ്റം സമ്മതിച്ചു. മെഡ്‌ലിയെ ഒരു ദിവസം തടവിൽ പാർപ്പിച്ച ശേഷം വിട്ടയച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.















