ബെംഗളൂരു: സ്ത്രീ സുരക്ഷ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘ബലാത്സംഗ വിരുദ്ധ ചെരുപ്പ്’ നിർമ്മിച്ചിരിക്കുകയാണ് ഒരു വിദ്യാർത്ഥിനി. കർണാടകയിലെ കലബുർഗിയിൽ നിന്നുള്ള പത്താം ക്ലാസുകാരിയാണ് ലൈംഗിക അതിക്രമങ്ങൾക്കെതിരെ സ്ത്രീകളെ സംരക്ഷിക്കുന്നതിനായി പ്രത്യേക തരം ചെരുപ്പ് നിർമ്മിച്ചത്.
എസ്ആർഎൻ മെഹ്ത സ്‌കൂളിലെ വിജയലക്ഷ്മിയാണ് ചെരുപ്പ് നിർമ്മിച്ച മിടുക്കി. ആരെങ്കിലും ഉപദ്രവിക്കാൻ വന്നാൽ ഈ ചെരുപ്പ് ഉപയോഗിച്ച് ചവിട്ടിയാൽ മതിയെന്നാണ് വിജയലക്ഷ്മി പറയുന്നത്. ചവിട്ടേൽക്കുന്ന അക്രമി ഷോക്കേറ്റ് നിലത്തുവീഴുന്നതാണ്. ഈ തക്കത്തിന് അക്രമിയിൽ നിന്ന് രക്ഷപ്പെടാനും കഴിയും. ചെരുപ്പിൽ ഘടിപ്പിച്ച ബാറ്ററിയിൽ നിന്നാണ് വൈദ്യുതി പ്രവഹിപ്പിക്കുന്നതെന്നും വിദ്യാർത്ഥിനി പറയുന്നു.
2018 മുതൽ ഈ പ്രോജക്ടിന് വേണ്ട പണിപ്പുരയിലായിരുന്നു വിജയലക്ഷ്മിയെന്നാണ് അദ്ധ്യാപകർ സാക്ഷ്യപ്പെടുത്തുന്നത്. ഗോവയിൽ എക്‌സിബിഷന് പങ്കെടുത്തപ്പോൾ വിജയലക്ഷ്മിയുടെ പ്രോജക്ടിന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു. ഇന്റർനാഷണൽ ഇൻവെൻഷൻ ആൻഡ് ഇന്നോവേഷൻ എക്‌സ്‌പോ പുരസ്‌കാരം വിദ്യാർത്ഥിനിയെ തേടിയെത്തി.
















Comments