റായ്പൂർ: 25-കാരിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കാമുകൻ അറസ്റ്റിൽ. ഛത്തീസ്ഗഡിലെ ധംതാരി ജില്ലയിലാണ് സംഭവം. കാമുകിയ്‌ക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് യുവാവ് 25-കാരിയായ രേഷ്മി സാഹുവിനെ അടിച്ച് കൊലപ്പെടുത്തിയത്.
മഗർലോഡ് പ്രദേശത്തെ യുവതിയുടെ ചായക്കടയിലാണ് സംഭവം നടന്നത്. കടയുടെ മുന്നിൽവെച്ച് യുവാവ് വടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന് യുവതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ച് കിടന്ന യുവതിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
ചികിത്സയിലിരിക്കേയാണ് യുവതി മരണപ്പെട്ടത്. നാല് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. സംഭവ ദിവസം ഇരുവരും വഴക്കിട്ടതായും പോലീസ് പറഞ്ഞു.
















Comments