കോഴിക്കോട് : അവധിക്ക് നാട്ടിലെത്തി പ്രവാസി തലയിൽ തേങ്ങ വീണ് മരിച്ചു. അത്തോളി കൊങ്ങന്നൂർ പുനത്തിൽ പുറായിൽ മുനീർ(49) ആണ് മരിച്ചത്. സൗദി അറേബ്യയിൽ ജോലി ചെയ്യുകയായിരുന്ന മുനീർ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തിരിച്ച് പോകാനിരിക്കെയാണ് അപകടമുണ്ടായത്.
അസുഖബാധിതനായ പിതാവിനെ കാണാൻ രണ്ട് മാസം മുൻപ് നാട്ടിലെത്തിയതായിരുന്നു മുനീർ. കഴിഞ്ഞ ദിവസം തറവാട്ടിൽ നിന്ന് ഭാര്യയുമൊത്ത് വീട്ടിലേക്ക് പോകുന്നതിനിടെ വഴിയരികിലെ തെങ്ങിൽ നിന്ന തേങ്ങ തലയിൽ വീഴുകയായിരുന്നു. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ മുനീർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
Comments