ഇടുക്കി: ലഹരി വിരുദ്ധ ദിനത്തിൽ മദ്യപിച്ചെത്തിയ അദ്ധ്യാപകന് സസ്‌പെൻഷൻ. വാഗമൺ കോട്ടമല ഗവ. എൽപി സ്‌കൂൾ അദ്ധ്യാപകൻ വിനോദിനാണ് സസ്‌പെൻഷൻ. നവംബർ 14-ലെ ലഹരി വിരുദ്ധ പരിപാടിക്കാണ് അദ്ധ്യാപകൻ മദ്യപിച്ചെത്തിയത്.
രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പരിപാടിയിലാണ് ഇയാൾ മദ്യപിച്ചെത്തിയത്. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. മദ്യപിച്ചെത്തുകയും കുട്ടികളുടെ മുന്നിൽവെച്ച് തല്ലുണ്ടാക്കിയതായും പരാതിയിൽ വ്യക്തമാക്കിയിരുന്നു. ആദ്യം ഇയാൾ മദ്യപിച്ചിട്ടില്ലെന്നാണ് പോലീസിൽ പറഞ്ഞിരുന്നത്. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് അദ്ധ്യാപകൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്.
നടപടി വൈകുന്നതിനെ തുടർന്ന് നാട്ടുകാരും പിടിഎ അധികൃതരും രംഗത്തെത്തിയിരുന്നു. ഒരു മാസം നീണ്ട പ്രതിഷേധങ്ങൾക്കൊടുവിലാണ് ഇയാളെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനമായത്.
Comments