പത്തനംതിട്ട: തിരുവല്ല പുഷ്പഗിരി മെഡിസിറ്റിയിലെ ഹോസ്റ്റൽ മുറിക്കുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിനി മരിച്ചു. രണ്ടാം വർഷ ബിഫാം വിദ്യാർത്ഥിനിയായിരുന്ന ഷബാനയാണ് മരിച്ചത്. കൊല്ലം അയനിവേലിക്കുളങ്ങര മടൂർ കിഴക്കേതിൽ നൗഷാദിന്റെ മകളാണ്.
കഴിഞ്ഞ ബുധനാഴ്ച രാത്രി 11.30ഓടെയായിരുന്നു ഷബാനയെ ഹോസ്റ്റൽ മുറിയ്ക്കുള്ളിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു.
Comments