ന്യൂഡൽഹി: ഫ്രാൻസുമായുള്ള കരാർ പ്രകാരം 36-മത്തെ റഫാൽ പോർ വിമാനവും ഒടുവിൽ ഇന്ത്യയിലെത്തി. ”ദി പാക്ക് ഈസ് കംപ്ലീറ്റ് ” എന്ന അടിക്കുറിപ്പോടെ ഇന്ത്യൻ വ്യോമസേനയാണ് വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്.
കരാർ പ്രകാരം 35 റഫാൽ യുദ്ധ വിമാനങ്ങൾ പലപ്പോഴായി ഇന്ത്യയിലെത്തിയിരുന്നു. ഏറ്റവുമൊടുവിലത്തെ വിമാനം ഡിസംബർ പകുതിയോടെ ലഭിക്കുമെന്നായിരുന്നു റിപ്പോർട്ട്. പ്രതിരോധ വകുപ്പ് നേരത്തെ അറിയിച്ചത് പ്രകാരം 36-ാമത്തെ റഫാൽ വിമാനം വ്യാഴാഴ്ചയെത്തി.
FEET DRY!
'The Pack is Complete'
The last of the 36 IAF Rafales landed in India after a quick enroute sip from a UAE Air Force tanker.
Shukran jazeelan. @modgovae pic.twitter.com/5rkMikXQeS
— Indian Air Force (@IAF_MCC) December 15, 2022
ഹരിയാനയിലെ അംബാലയിലും പശ്ചിമ ബംഗാളിലെ ഹസിമാരയിലുമാണ് റഫാലുകൾ വിന്യസിച്ചിരിക്കുന്നത്. റഫാൽ വിമാനങ്ങളുടെ ആദ്യ ബാച്ച് 2020 ജൂലൈ 29നായിരുന്നു ഇന്ത്യയിലെത്തിയത്. 2016ലായിരുന്നു ഇതുസംബന്ധിച്ച കരാർ ഫ്രാൻസുമായി ഇന്ത്യ ഒപ്പുവച്ചത്. 60,000 കോടി രൂപയുടെ കരാറിന്മേലാണ് യുദ്ധവിമാനങ്ങൾ ഫ്രാൻസ് കൈമാറിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
മെറ്റോർ മിസൈലുകൾ ഘടിപ്പിച്ചിട്ടുള്ള യുദ്ധ വിമാനങ്ങളാണ് റഫാൽ. റഡാർ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന മെറ്റോർ മിസൈലുകൾ ലോകത്ത് ഇന്നുള്ള ഏറ്റവും മികച്ച എയർ ടു എയർ മിസൈലുകളിലൊന്നാണ്. മിന്നൽ വേഗത്തിൽ സഞ്ചരിച്ച് ആക്രമണം നടത്താൻ മെറ്റോറിനു കഴിയും. റാംജെറ്റ് എന്നറിയപ്പെടുന്ന ത്രോട്ടബിൾ ഡക്ട് റോക്കറ്റും ഇതിന്റെ പ്രധാന സവിശേഷതയാണ്.
Comments