ഇടുക്കി: ബന്ധുവീടിന്റെ രണ്ടാം നിലയിൽ കളിക്കുന്നതിനിടെ സർവീസ് വയറിൽ നിന്നും ഷോക്കേറ്റ് അഞ്ചാം ക്ലാസുകാരൻ മരിച്ചു. കൊച്ചു തോവാള പാറയിൽ ജയന്റെ മകൻ അഭിനന്ദ്(11) ആണ് മരിച്ചത്.
വെള്ളാരം കുന്നിലെ ബന്ധുവീട്ടിൽ വെച്ചായിരുന്നു കുട്ടിക്ക് ഷോക്കേറ്റത്. ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൊച്ചു തോവാള യുപി സ്കൂൾ വിദ്യാർത്ഥിയാണ് മരിച്ച അഭിനന്ദ്.
















Comments