തിരുവനന്തപുരം: 27-ാമത് കേരള രാജ്യന്തര ചലച്ചിത്രമേള ഇന്ന് സമാപിക്കും. വൈകിട്ട് ആറിന് നിശാഗന്ധിയിലാകും ചടങ്ങുകൾ നടക്കുക. മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഹംഗേറിയൻ സംവിധായകൻ മേബ താറിന് സമഗ്രസംഭാവനയ്‌ക്കുള്ള പുരസ്‌കാരം നൽകും. സാഹിത്യകാരൻ എം. മുകുന്ദൻ ചടങ്ങിൽ മുഖ്യാതിഥിയാകും.
മികച്ച ചിത്രത്തിനടക്കമുള്ള പുരസ്‌കാരങ്ങളും പ്രഖ്യാപിക്കും. മന്ത്രി കെ.രാജനാണ് ചടങ്ങിലെ വിശിഷ്ടാതിഥി. സുവർണചകോരം, രജതചകോരം, നെറ്റ്പാക്, ഫിപ്രസ്‌കി, എഫ്എഫ്എസ്‌ഐ-കെ.ആർ മോഹനൻ അവാർഡുകൾ മന്ത്രിമാരായ വി.എൻ വാസവൻ, വി ശിവൻകുട്ടി, കെ രാജൻ എന്നിവർ സമ്മാനിക്കും.
ഐഎഫ്എഫ്‌കെയുടെ അവസാന ദിനമായ ഇന്ന്, ജാഫർ പനാഹി സംവിധാനം ചെയ്ത നോ ബിയേഴ്‌സ്, ഒപ്പിയം, പലോമ, പ്രോമിസ് മീ ദിസ്, ദി നോവലിസ്റ്റ് ഫിലിം എന്നിവ ഉൾപ്പെടെ 15 ചിത്രങ്ങൾ പ്രദർശിപ്പിക്കും. റിസർവേഷൻ ഇല്ലാതെ ഇന്ന് ചിത്രങ്ങൾ കാണാവുന്നതാണ്.
Comments