കോഴിക്കോട് : വിദ്യാർത്ഥികളുടെ യൂണിഫോം അതാത് സ്കൂളുകളിലെ അധികൃതരും പിടിഎയുമാണ് തീരുമാനിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെതിരെ ചില തെറ്റായ പ്രചാരണങ്ങൾ സമൂഹത്തിൽ നടത്തുന്നുണ്ട്. സർക്കാർ ഉദ്ദേശിക്കാത്ത കാര്യങ്ങളാണ് സാമൂഹ്യവിരുദ്ധർ പ്രചരിപ്പിക്കുന്നത് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സ്കൂളുകളിൽ കുട്ടികളെ ഇടകലർത്തി ഇരുത്താൻ പോകുന്നുവെന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്. ഇത് ഇത്തരം കാര്യങ്ങൾ അവതരിപ്പിക്കുന്ന മനസുകളുടെ സൃഷ്ടിയാണ്. ലിംഗതുല്യത സംബന്ധിച്ചുള്ള ധാരണ കുട്ടികളിൽ അരാജകത്വം സൃഷ്ടിക്കുമെന്ന പ്രചാരണമാണ് നടത്തുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന്റെ വിദ്യാഭ്യാസ പരിഷ്കരണത്തിനും ജെൻഡർ ഇക്വാളിറ്റിക്കുമെതിരെ മുസ്ലീം സംഘടനകൾ ഉൾപ്പെടെ രംഗത്തെത്തിയതോടെയാണ് എല്ലാം സ്കൂളുകൾക്ക് വിട്ടുകൊടുക്കുന്നുവെന്ന് അറിയിച്ചുകൊണ്ട് സർക്കാർ തടിതപ്പിയത്.
Comments