നമ്മുടെ വീടുകളിൽ സാധാരണയായി കണ്ടുവരുന്ന ചെടിയാണ് ചെമ്പരത്തി. എന്നാൽ ചെമ്പരത്തിയുടെ ഗുണങ്ങളെപ്പറ്റി പലർക്കും വേണ്ടത്ര അറിവ് ഉണ്ടായിരിക്കില്ല. മുടിക്ക് കരുത്ത് പകരാനും കറുപ്പ് നിറം വർദ്ധിക്കാനും ചെമ്പരത്തി താളി തലയിൽ തേച്ച് നാം കുളിക്കാറുണ്ട്. എന്നാൽ ചെമ്പരത്തി ചായയെപ്പറ്റി പലർക്കും അറിവ് ഉണ്ടാകില്ല. ചായ കുടിക്കുന്നത് ആരോഗ്യകരമായ ഒരു ശീലമാക്കുന്നത് നാം കാണാറുണ്ട്. ഔഷധ ചായകളിൽ ആന്റിഓക്സിഡന്റുകൾ കാണപ്പെടുന്നു. ഗ്രീൻ ടീ പോലുള്ളവ നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും വീക്കത്തെ ചെറുക്കാനും ഹൃദയാരോഗ്യം നിലനിർത്താനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ക്യാൻസറുകളെ പോലും തടുക്കാൻ ഇവയ്‌ക്ക് സാധിക്കും. എന്നാൽ, ഔഷധ ചായകളിൽ ചെമ്പരത്തി ചായയോളം ഗുണം മറ്റൊന്നിന് ഉണ്ടായിരിക്കില്ല. എന്തൊക്കയാണ് ചെമ്പരത്തി ചായയുടെ ഗുണങ്ങൾ എന്നും എത്ര അളവിൽ ചായ കുടിക്കാം എന്നും പരിശോധിക്കാം,
ആന്റിവൈറൽ ഗുണങ്ങൾ: ചെമ്പരത്തി ചായയിൽ വലിയ തോതിൽ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. ആന്റിവൈറൽ ഗുണങ്ങളുള്ള ഇവ ഹൃദയ സംബന്ധമായ അസുഖങ്ങളെ പ്രതിരോധിക്കുന്നു. സസ്യാഹാരങ്ങളിൽ ധാരാളമായി കാണുന്ന ആൻതോസയാനിനാണ് ആന്റിഓക്‌സിഡന്റുകൾക്ക് പ്രധാന കാരണം. ഇലകളുടെ നിറത്തിന് കാരണം ആൻതോസയാനിൻ ആണ്. പക്ഷിപ്പനി മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ തടയാൻ ഫലപ്രധമായ ഔഷധമാണ് ചെമ്പരത്തി ചായ.
കൊളസ്ട്രോൾ ഇല്ലാതാക്കുന്നു: രക്തസമ്മർദ്ദം, മോശം എൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ് എന്നിവയ്‌ക്ക് പരിഹാരമാണ് ചെമ്പരത്തി ചായ.
രക്തസമ്മർദ്ദം പരിഹരിക്കാൻ കഴിയുന്ന മരുന്ന്: രക്തസമ്മർദ്ദം പരിഹരിക്കാൻ കഴിയുന്ന ഒന്നാണ് ചെമ്പരത്തി എന്ന് ഡോക്ടർമാർ തെളിയിച്ചിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ ചെമ്പരത്തി ചായ കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്‌ക്കുന്നതിന് ഫലപ്രദമാണ്. പാർശ്വഫലങ്ങളൊന്നുമില്ലതാനും. എന്നാൽ ഇത് ശ്രദ്ധിക്കു, ചെമ്പരത്തി ചായയിൽ പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാൽ അമിതമായ രീതിയിൽ ചെമ്പരത്തി ചായ കുടിക്കുകയും അരുത്.
ചെമ്പരത്തി ചായ കുടിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക,
ചെമ്പരത്തി ചായ കുടിച്ചതിന് ശേഷം വായ കഴുകേണ്ടതുണ്ട്. ചായയിലെ പ്രകൃതിദത്ത ആസിഡുകൾ പല്ലിന്റെ ഇനാമലിനെ ബാധിക്കുന്നതാണ്. അവ പല്ലിൽപ്പറ്റി പിടിച്ചിരിക്കുന്നത് ദോഷം ചെയ്യും. അതിനാൽ ചായ കുടിച്ച ശേഷം വായ നന്നായി കഴുകുക. കൂടാതെ, ചെമ്പരത്തി ചായയിൽ അസാധാരണമായ മാംഗനീസ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഒരു ദിവസം 4 കപ്പ് ചായയിൽ കൂടുൽ കുടിക്കരുത് എന്നും ആരോഗ്യ വിദഗ്ദർ നിർദ്ദേശം നൽകുന്നു. ആസ്പിരിൻ ഗുളിക കഴിക്കുന്നുണ്ട് എങ്കിൽ ചെമ്പരത്തി ചായ കുടിക്കരുതെന്നും ഡോക്ടർമാർ പറയുന്നു.
Comments