പാരീസ്: ഫ്രഞ്ച് സ്ട്രൈക്കറും നിലവിലെ ബാലൺ ഡി ഓർ ജേതാവുമായ കരിം ബെൻസെമ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ടൂർണമെന്റിന് മുമ്പ് പരിക്കേറ്റതിനെത്തുടർന്ന് ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ ബെൻസമ ഒഴിവായിരുന്നു. പരിക്കിൽ നിന്ന് മോചിതനായതിന് ശേഷം ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീനയ്‌ക്കെതിരായ ഫൈനലിൽ ബെൻസെമ പങ്കെടുക്കുമെന്ന് വാർത്ത പ്രചചരിച്ചുവെങ്കിലും അതുണ്ടായില്ല. ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സുമായി അസ്വാരസ്യമുളളതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച കാര്യം ബെൻസെമ തന്നെയാണ് പ്രഖ്യാപിച്ചത്. ‘ഇന്ന് ഞാൻ എവിടെയായിരിക്കാൻ ഞാൻ പരിശ്രമിക്കുകയും തെറ്റുകൾ ചെയ്യുകയും ചെയ്തു, അതിൽ ഞാൻ അഭിമാനിക്കുന്നു! ഞാൻ എന്റെ കഥ എഴുതി, ഞങ്ങളുടേത് അവസാനിക്കുകയാണ്,’ ബെൻസെമ ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും ഒരു പോസ്റ്റിൽ പറഞ്ഞു. ക്ലബ് ഫുട്‌ബോളിൽ റയൽ മാഡ്രിഡിന്റെ താരമായ ബെൻസെമ തുടർന്നും കളിച്ചേക്കും.
J’ai fait les efforts et les erreurs qu’il fallait pour être là où je suis aujourd’hui et j’en suis fier !
J’ai écrit mon histoire et la nôtre prend fin. #Nueve pic.twitter.com/7LYEzbpHEs— Karim Benzema (@Benzema) December 19, 2022
















Comments