കൊച്ചി: നാളെ മുതൽ 5ജി കേരളത്തിലും. കൊച്ചി നഗരത്തിലാണ് ആദ്യമായി 5ജി സേവനങ്ങൾ ആരംഭിക്കുന്നത്. റിലയൻസ് ജിയോ ആണ് സേവനങ്ങൾ നൽകുക. മുഖ്യമന്ത്രി പിണറായി വിജയനാണ് സേവനം ഉദ്ഘാടനം ചെയ്യുന്നത്.
കൊച്ചിയിൽ 130-ലേറെ ടവറുകൾ ജിയോ നവീകരിച്ചുകഴിഞ്ഞെന്നാണ് റിപ്പോർട്ട്. നഗരത്തിലെ പല സ്ഥലങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമായി തുടങ്ങിയിരുന്നു. കടവന്ത്ര, എറണാകുളം സൗത്ത്, അങ്കമാലി പോലുള്ള പ്രദേശങ്ങളിൽ ചിലർക്ക് എയർടെൽ, ജിയോ എന്നീ കമ്പനികളുടെ 5ജി സിഗ്നൽ കാണിച്ചു തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്.
5ജി സേവനം ലഭ്യമാകുന്ന രാജ്യത്തെ 50 നഗരങ്ങളുടെ പട്ടിക കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള ടയർ 1, ടയർ2 നഗരങ്ങളിലാണ് ആദ്യമായി 5ജി എത്തുന്നത്. കേരളത്തിൽ കൊച്ചിയാണ് പട്ടികയിലുണ്ടായിരുന്നത്.
കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് രാജ്യത്ത് ആദ്യമായി 5ജി സേവനം ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ എട്ട് പ്രധാന നഗരങ്ങളിലാണ് സേവനം ലഭ്യമാക്കിയിരുന്നത്. പിന്നീട് നവംബർ അവസാനത്തോടെ കൂടുതൽ നഗരങ്ങളിലേക്ക് 5ജി സേവനങ്ങൾ വ്യാപിപ്പിച്ചിരുന്നു.
Comments