പാലക്കാട്: ജില്ലയിൽ വൻ കഞ്ചാവ് വേട്ട. പാലക്കാട് ഏഴ് കിലോ കഞ്ചാവുമായി രണ്ട് പേരാണ് അറസ്റ്റിലായത്. കോട്ടയം സ്വദേശി അജിനാസ്, കർണാടക സ്വദേശി രമേശ് നായിക് എന്നിവരാണ് അറസ്റ്റിലായത്. ആർപിഎഫ് ആണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ ദിവസം ഗോവിന്ദപുരത്ത് കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്താൻ ശ്രമിച്ചവരെ പിടികൂടിയതിന് പിന്നാലെയാണ് സംഭവം. ബസിൽ യാത്ര ചെയ്ത രണ്ട് പേരാണ് അറസ്റ്റിലായത്. അസം സ്വദേശികളായ ചമത് അലി, ഇൻസാമമുൾ ഹഖ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാനമൊട്ടാകെ പോലീസിന്റെ സ്പെഷ്യൽ ഡ്രൈവുണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. കേരളത്തിൽ ലഹരി ഉപയോഗം ശക്തമായി തടയാനുള്ള ശ്രമങ്ങൾ ശക്തമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
















Comments