വാഷിംഗ്ടൺ: സ്വന്തം മുറി വൃത്തിയാക്കാൻ ആവശ്യപ്പെട്ടതിന് അമ്മയെ ക്രൂരമായി മർദ്ദിച്ച് 17-കാരൻ.യുഎസിലെ ഫ്‌ളോറിഡയിലാണ് സംഭവം. സംഭവത്തിൽ പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സ്വന്തം മുറി വൃത്തിയാക്കാൻ നിർദേശിച്ച അമ്മയോട് തർക്കിച്ചിരുന്നു 17-കാരൻ. പിന്നാലെ പേനക്കത്തി കൊണ്ട് ശരീരത്തിൽ കുത്തി പരിക്കേൽപ്പിക്കുകയും ഫ്രൈയിംഗ് പാൻ ഉപയോഗിച്ച് തലക്കടിക്കുകയുമായിരുന്നു. വൃത്തിയാക്കുന്നതിനെ കുറിച്ച് അമ്മ എന്നും പറഞ്ഞിരുന്നതായും ഇതിൽ പ്രകോപിതനായാണ് മർദ്ദിച്ചതെന്നാണ് 17-കാരൻ പോലീസിനോട് പറഞ്ഞു. മുറി വൃത്തിയാക്കാൻ തനിക്ക് തീരെ താൽപര്യമില്ലെന്നും ഇതിനെ കുറിച്ച് പറഞ്ഞ് അമ്മ മാനസികമായി തളർത്തിയിരുന്നുവെന്നാണ് കുട്ടി ചോദ്യം ചെയ്യലിനിടയിൽ വെളിപ്പെടുത്തിയത്.
നേരത്തെ അമ്മയുടെ രണ്ട് കാറിന്റെ താക്കോലുകളും പേഴ്‌സും മകൻ കൈവശമാക്കിയിരുന്നു. കൊലപ്പെടുത്തുന്നതിനായി തോക്ക് എത്തിക്കാനും ടോബി സുഹൃത്തിന് സന്ദേശമയച്ചിരുന്നതായി പോലീസ് പറഞ്ഞു. തോക്ക് എത്തിക്കാൻ കഴിയില്ലെന്നും പകരം കത്തി കൊണ്ടുവരാമെന്നും സുഹൃത്ത് സന്ദേശമയച്ചു. സുഹൃത്ത് എത്തിച്ച കത്തി ഉപയോഗിച്ചാണ് അമ്മയെ അതി ക്രൂരമായി മർദ്ദിച്ചത്.
















Comments