പാരീസ്: സെൻട്രൽ പാരീസിലെ കുർദിഷ് സാംസ്കാരിക നിലയത്തിൽ വെടിവെപ്പ്. അജ്ഞാതനായ അക്രമി നടത്തിയ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
വെടിവെപ്പ് നടത്തിയ 69 വയസ്സുകാരനെ ഫ്രഞ്ച് പോലീസ് പിടികൂടി. കുർദുകളെ ലക്ഷ്യമാക്കി നടന്ന ആക്രമണം രാഷ്ട്രീയവും മതപരവും വംശീയവുമാണെന്ന് കുർദിഷ് നേതാക്കൾ ആരോപിച്ചു. കഴിഞ്ഞ വർഷം ഒരു അഭയാർത്ഥി ക്യാമ്പിൽ ആക്രമണം നടത്തിയതുൾപ്പെടെ നിരവധി രാഷ്ട്രീയ ആക്രമണ കേസുകളിൽ പ്രതിയായിരുന്നു അറസ്റ്റിലായ വ്യക്തിയെന്ന് അധികൃതർ അറിയിച്ചു. ഇയാളുടെ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ആക്രമണം നടന്ന സ്ഥലം നിലവിൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. അക്രമി എട്ട് തവണ വെടിയുതിർത്തു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
Comments