കൗതുകവും രസകരവുമായ ധാരാളം വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവാറുണ്ട്. പ്രത്യേകിച്ച് കുരങ്ങന്മാരുടെ വീഡിയോകൾ. ഇപ്പോഴിതാ അത്തരമൊരു വീഡിയോയാണ് ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് വെറും ഒരു വീഡിയോയല്ല, വിവാഹ ഫോട്ടോഷൂട്ട് ആണ്. വിവാഹത്തിന് ശേഷം വരനും വധുവും കൂടിയുള്ള റൊമാന്‍റിക് ഫോട്ടോഷൂട്ട് നടക്കുമ്പോഴായിരുന്നു അപ്രതീക്ഷിത സംഭവം. കാടിനുള്ളിലാണ് ഫോട്ടോഷൂട്ട് നടന്നത്.
കാടിനുള്ളിലെ ഒരു നടപ്പാലത്തിൽ നിൽക്കുകയാണ് വരനും വധുവും. വധുവിനെ വരന്‍ എടുത്ത് പൊക്കി റൊമാന്റിക്കായി വട്ടം കറക്കുന്നതാണ് ഷൂട്ട് ചെയ്യുന്നത്. പെട്ടന്ന് ചിത്രീകരണത്തിനിടയിലേയ്‌ക്ക് ഒരു കുരങ്ങ് കയറി വരുന്നു. കുരങ്ങ് വധുവിന്‍റെ ഫ്രോക്കിൽ കയറിപ്പിടിക്കുകയാണ്. ഇതോടെ വധു പേടിച്ച് പിന്മാറുന്നു. പിന്നാലെ, കുരങ്ങ് വരന്റെ ദേഹത്ത് കയറി ഇരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.
വീഡിയോ കാണാം, ക്ലിക്ക് ചെയ്യുക
എന്നാല്‍, വരൻ കുരങ്ങിനെ സ്നേഹപൂര്‍വം ചേര്‍ത്തുപിടിക്കുന്നു. തള്ള കുരങ്ങിന്റെ മാറോട് ചേർന്നിരിക്കുന്ന കുട്ടിക്കുരങ്ങിനെയും ഇദ്ദേഹം വാത്സല്യത്തോടെ തഴുകുന്നത് വീഡിയോയിൽ കാണാം. ഇത് കണ്ടതോടെ വധുവും അടുത്തെത്തി കൗതുകത്തോടെ കുരങ്ങുകളെ തൊട്ടു നോക്കുന്നു. എന്തായാലും, അപ്രതീക്ഷിതമായി നടന്ന സംഭവത്തെ എഡിറ്റ് ചെയ്ത് മാറ്റാതെ പൂർണമായും ഉൾപ്പെടുത്തി കൊണ്ടാണ് മനോഹരമായ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
Comments