ലോകത്തിലെ ഏറ്റവും വലിയ ശലഭത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരാളുടെ കൈപ്പത്തിയിൽ വന്നിരിക്കുന്ന ഭീമൻ ശലഭത്തെ കണ്ട് അമ്പരന്നിരിക്കുകയാണ് കാഴ്ചക്കാർ. വീഡിയോ കണ്ട പലരും ദൃശ്യങ്ങൾ വ്യജമാണെന്ന് കരുതി. ഇത്രയും വലിപ്പമുള്ള ചിത്രശലഭം നമ്മുടെ പരിസ്ഥിതിയിലുണ്ടെന്നത് പലർക്കും അവിശ്വസനീമായിരുന്നു.
സോഷ്യൽ മീഡിയയിൽ പ്രശസ്തനായ താംഗ്‌സു യെഗൻ എന്ന ട്വിറ്റർ ഉപയോക്താവാണ് ഭീമൻ ശലഭത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചത്. ശ്രീലങ്ക, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്ന പ്രത്യേകതരം പൂമ്പാറ്റയാണിതെന്ന് ട്വീറ്റിൽ പറയുന്നു. ലോകത്തിൽ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ചിത്രശലഭമിതാണെന്നാണ് അവകാശപ്പെടുന്നത്. ഈ ശലഭത്തിന്റെ ചിറകുകൾക്ക് 30 സെന്റി മീറ്റർ വരെ നീളമുണ്ട്. മൂർഖൻ പാമ്പിന്റെ ശരീരത്തിന് സമാനമായ രൂപമാണ് ചിറകിലുള്ളത്. 400 ചതുരശ്ര സെന്റി മീറ്റർ വിസ്തൃതിയാണ് അതിമനോഹരമായ ചിറകിനുള്ളതെന്നും ട്വീറ്റിൽ വ്യക്തമാക്കുന്നുണ്ട്.
The atlas butterfly, seen in Sri Lanka, Indonesia and Malaysia, is the largest known butterfly in the world with a wingspan of 30 centimeters. The wing surface of the butterfly, decorated with the figure of a cobra snake, reaches 400 square centimeters🦋 pic.twitter.com/a1uvTmdvM9
— Tansu YEĞEN (@TansuYegen) December 25, 2022
വീഡിയോ പങ്കുവച്ച വ്യക്തി ശലഭമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ജീവിയെ പരിചയപ്പെടുത്തുന്നതെങ്കിലും യഥാർത്ഥത്തിൽ ഇത് ഒരു പൂമ്പാറ്റയല്ലെന്നാണ് വിദഗ്ധർ . അറ്റ്‌ലസ് മോത്ത് എന്നാണിതിനെ ശാസ്ത്രലോകം വിളിക്കുന്നത്. അറ്റാക്കസ് അറ്റ്‌ലസ് എന്നും വിളിപ്പേരുണ്ട്. ഏഷ്യയിലെ വനഭൂമികളിലാണിവ പൊതുവെ കാണപ്പെടാറുള്ളത്.
ചൈന, ബംഗ്ലാദേശ്, കംബോഡിയ, ഹോങ്കോങ്, ഇന്ത്യ, മലേഷ്യ, നേപ്പാൾ, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിൽ ഇവയെ കാണാറുണ്ട്. വെറും ഒന്നോ രണ്ടോ ആഴ്ചകൾ മാത്രമേ ഇവയ്‌ക്ക് ആയുസുണ്ടാകാറുള്ളൂ. കാരണം, ഇരപിടിക്കാനോ ഭക്ഷണം തേടി കഴിക്കാനോ ഉള്ള കഴിവ് ഇവയ്‌ക്ക് ഇല്ലെന്നാണ് പറയപ്പെടുന്നത്.
Comments