തെളിവുകളുടെ പിൻബലമുള്ള യഥാർത്ഥ കഥയാണ് 'ദ കേരള സ്റ്റോറി'; നാല് വർഷത്തോളം ഗവേഷണം നടത്തി; വിവാദങ്ങൾക്ക് മറുപടിയുമായി നിർമ്മാതാവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തെളിവുകളുടെ പിൻബലമുള്ള യഥാർത്ഥ കഥയാണ് ‘ദ കേരള സ്റ്റോറി’; നാല് വർഷത്തോളം ഗവേഷണം നടത്തി; വിവാദങ്ങൾക്ക് മറുപടിയുമായി നിർമ്മാതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2022, 07:19 am IST
Facebook
Twitter
WhatsAppTelegram

സുദീപ്‌തോ സെൻ സംവിധാനം ചെയ്ത ‘ദ കേരള സ്‌റ്റോറി’യുടെ ടീസർ പുറത്തിറങ്ങിയതു മുതൽ ചിത്രത്തിനെതിരെ പ്രതിഷേധം കത്തിക്കാൻ ഒരു വിഭാ​ഗം ശ്രമിച്ചു വരികയാണ്. പെൺകുട്ടികളെ ഐഎസ് തീവ്രവാദികളാക്കുന്ന അപകടകരമായ സംഭവം കേരളത്തിൽ നടക്കുന്നു എന്നാണ് ടീസർ സൂചിപ്പിച്ചത്. കേരളത്തിൽ 32,000 പെൺകുട്ടികൾ മതം മാറ്റപ്പെട്ടിട്ടുണ്ടെന്നും ടീസറിൽ പറയുന്നു. അന്താരാഷ്‌ട്ര അതിർത്തിക്ക് മുന്നിൽ നിന്നു കൊണ്ട് ഒരു മുസ്ലീം സ്ത്രീ തന്റെ കഥ വിവരിക്കുന്നതായാണ് ടീസർ. ഇതോടെ വലിയ വിവാദവും ഉടലെടുത്തു. ഇപ്പോഴിതാ, ചിത്രത്തെ വിവാദമാക്കാൻ ശ്രമിക്കുന്നവർക്ക് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിർമ്മാതാവിന്റെ പ്രതികരണം.

‘ആരോപണങ്ങളെ എല്ലാം തക്കസമയത്ത് തക്കതായ രീതിയിൽ ഞങ്ങൾ പരിഹരിക്കും. തെളിവിന്റെ അഭാവത്തിൽ ഒന്നും തന്നെ ‘ദ കേരള സ്റ്റോറി’ പറയുന്നില്ല. ഞങ്ങളുടെ കൈവശമുള്ള വസ്തുതകളും കണക്കുകളും അവതരിപ്പിക്കുമ്പോൾ, ജനങ്ങൾക്ക് ഉത്തരം ലഭിക്കും. അവ സ്വീകരിക്കണോ വേണ്ടയോ എന്നത് അവരുടെ ഇഷ്ടം. സിനിമ ആരംഭിക്കുന്നതിന് മുമ്പ് നാല് വർഷത്തോളം സംവിധായകൻ സുദീപ്തോ സെൻ ഈ വിഷയവുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തിയിട്ടുണ്ട്. ഒരു വലിയ ദുരന്തത്തെ ആസ്പദമാക്കിയാണ് ഞങ്ങൾ സിനിമ നിർമ്മിക്കുന്നത്. ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ ഈ കഥ എനിക്ക് സമൂഹത്തോട് പറയണമെന്ന് തോന്നി. ഞാൻ ഏതെങ്കിലും അജൻഡയുടെ ഭാ​ഗമാണെന്ന് പറയുന്നവർ, അവരുടെ കാഴ്ചപ്പാട് മാത്രമാണ് അവതരിപ്പിക്കുന്നത്. എന്നാൽ ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ, എന്റെ ഹൃദയത്തെ സ്പർശിക്കുന്ന കഥയെക്കുറിച്ച് മാത്രമേ ഞാൻ ചിന്തിക്കുകയുള്ളൂ’ എന്ന് വിപുൽ അമൃത്‌ലാൽ ഷാ പറഞ്ഞു.

കേരളത്തിൽനിന്നും കാണാതായ 32,000 സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമ. നടി ആദ ശർമ്മയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. താൻ നേരത്തെ ശാലിനി ഉണ്ണികൃഷ്ണനായിരുന്നുവെന്നും നഴ്‌സായി ജനങ്ങളെ സേവിക്കാനായിരുന്നു തന്റെ ആഗ്രഹമെന്നും നടി ആദ ശർമ്മ അവതരിപ്പിച്ച കഥാപാത്രം ടീസറിൽ പറയുന്നത് കാണാം. കേരളമെന്ന കൊച്ചു സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഒരുപറ്റം സംഭവങ്ങളുടെ വസ്തുനിഷ്ഠവും യഥാർത്ഥവുമായ ആഖ്യാനം ആണ് ‘ദ കേരള സ്‌റ്റോറി’ എന്ന് അണിയറ പ്രവർത്തകർ പറയുന്നു.

 

Tags: The Kerala Story
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies