ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരൻ പ്രഹ്ളാദ് മോദിയുടെ വാഹനം അപകടത്തിൽപ്പെട്ടു. കർണാടകയിൽ മൈസൂരുവിന് സമീപമാണ് പ്രഹ്ലാദ് മോദിയുടെ കാർ അപകടത്തിൽപ്പെട്ടത്. ബന്ദിപൂരിൽ നിന്ന് മൈസൂരുവിലേക്ക് കുടുംബസമേതം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.
പ്രഹ്‌ളാദ് മോദി, ഭാര്യ, കുട്ടികൾ എന്നിവരാണ് അപകടസമയത്ത് കാറിലുണ്ടായിരുന്നത്. എല്ലാവർക്കും ചെറിയ തോതിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെ ഉടൻ തന്നെ മൈസൂരുവിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം തകർന്നിട്ടുണ്ട്. എങ്ങനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല.
Comments