കോഴിക്കോട്: സന്തോഷ് ട്രോഫി യോഗ്യതാ പോരാട്ടത്തിൽ ആന്ധ്രയെ തകർത്ത് മിസോറമിന്റെ മുന്നേറ്റം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മിസോറം ദക്ഷിണേന്ത്യൻ കരുത്തരെ തറപറ്റിച്ചത്. ജോസഫ് ലാൽവെൻഹിമയുടെ ഇരട്ടഗോളുകളാണ് മിസോറിന്റെ ജയം ആധികാരികമാക്കിയത്.
ആദ്യ പകുതിയിൽ തന്നെ മിസോറം മുന്നിലെത്തി. 26-ാം മിനിറ്റിൽ മൽസാംഫേലയാണ് ആദ്യ ഗോൾ നേടിയത്. തുടർന്ന് പ്രതിരോധത്തിലും ആക്രമണത്തിലും ആന്ധ്ര മുന്നേറി യെങ്കിലും മിസോറമിന്റെ വലകുലുക്കാനായില്ല.
രണ്ടാം പകുതിയിലും തുടക്കത്തിൽ നടത്തിയ മുന്നേറ്റവും ആന്ധ്രയ്ക്ക് ഗോളിലേയ്ക്കുള്ള വഴി തുറന്നില്ല. എന്നാൽ അവസാന നിമിഷങ്ങളിൽ കിട്ടിയ ഇരട്ട അവസരങ്ങളും മുതലാക്കി മിസോറം ജയം ഉജ്വലമാക്കി. 82-ാം മിനിറ്റിലും 90-ാം മിനിറ്റിലും ജോസഫ് ലാൽവെൻഹി മയാണ് ഗോളുകൾ നേടിയത്.
















Comments