മുംബൈ: അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയരുന്ന അഭ്യൂഹങ്ങളിൽ പ്രതികരണവുമായി സംവിധായകൻ വിവേക് അഗ്നിഹോത്രി. സുശാന്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് സുശാന്തിന് നീതി ലഭിക്കണണെന്ന കുറിപ്പ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ‘ അവർ എന്നേയും വെറുതെ വിടില്ല…. എന്റെ പ്രിയ സുഹൃത്ത് സുശാന്തേ, അവർ ആരായിരുന്നു’ എന്നാണ് വിവേക് അഗ്നിഹോത്രിയുടെ ട്വീറ്റിൽ കുറിച്ചിരിക്കുന്നത്. ജസ്റ്റിസ് ഫോർ സുശാന്ത് എന്ന ഹാഷ്ടാഗും അവർ ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.
സുശാന്ത് സിംഗ് കൊല്ലപ്പെട്ടതാണെന്നായിരുന്നു പോസ്റ്റ്‌മോർട്ടത്തിന് സഹായിച്ച കൂപ്പർ ആശുപത്രിയിലെ മോർച്ചറി ജീവനക്കാരന്റെ വെളിപ്പെടുത്തൽ. നടന്റെ ദേഹത്ത് അടിയേറ്റ പാടുകളും ആഴത്തിലുള്ള മുറിവുകളും ഉണ്ടായിരുന്നുവെന്നും ജീവനക്കാരനായ രൂപ് കുമാർ ഷാ പറഞ്ഞിരുന്നു. പോസ്റ്റ്‌മോർട്ടത്തിനായി വസ്ത്രങ്ങൾ നീക്കിയപ്പോഴാണ് ശരീരത്തിൽ അടിയേറ്റ പാടുകൾ കണ്ടത്. കയ്യും കാലും അടിയേറ്റ് ഒടിഞ്ഞത് പോലെ തോന്നി. കഴുത്തിൽ രണ്ട് മൂന്ന് ഇടങ്ങളിൽ മുറിവ് ഉണ്ടായിരുന്നു. കൊലപാതകമാണെന്ന സംശയം മുതിർന്ന സഹപ്രവർത്തകരോട് പങ്കുവച്ചിരുന്നുവെന്നുമാണ് രൂപ് കുമാർ ഷാ പറഞ്ഞത്.
ഈ ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തണമെന്ന് സുശാന്തിന്റെ സഹോദരി ശ്വേത സിംഗും ആവശ്യപ്പെട്ടിരുന്നു. ‘ പുറത്ത് വന്ന വെളിപ്പെടുത്തലുകളിന്മേൽ വിശദമായ അന്വേഷണം നടത്തണമെന്ന് സിബിഐയോട് അഭ്യർത്ഥിക്കുകയാണ്. നിങ്ങൾ മികച്ച അന്വേഷണം നടത്തി സത്യം ഞങ്ങളെ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും’ ശ്വേത പറഞ്ഞിരുന്നു.
Comments